ഫ്ളോറിഡ: 2015-ല്‍ രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (എം.എ.സി.എഫ്) 2015-ലെ ഭാരവാഹികളെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ശ്രീമതി ഷീലാ കുട്ടി (പ്രസിഡന്റ്), ബിജോയി ജേക്കബ് (സെക്രട്ടറി), സാജന് കോരത് (ട്രഷറര്‍), ശ്രീമതി ഷീലാ ഷാജു (ജോ. സെക്രട്ടറി), ശ്രീമതി സാലി മച്ചാനിക്കല്‍ (ജോയിന്റ് ട്രഷറര്‍) തുടങ്ങിയവരാണ് ഇരുപത്തിയഞ്ചാം വര്‍ഷം അസോസിയേഷനെ നയിക്കുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷീലാ കുട്ടി മുന്‍ വര്‍ഷങ്ങളില്‍ അസോസിയേഷന്റെ ട്രഷററായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ അസോസിയേഷന് സംഘടിപ്പിച്ച മിക്ക സ്റ്റേജ് ഷോകളുടേയും ചുക്കാന്‍ പിടിച്ചിരുന്നത് ഷീലാ കുട്ടിയാണ്. യുവത്വത്തിന്റെ പ്രസരിപ്പുമായി സെക്രട്ടറിയായി സേവനം ഏറ്റെടുക്കുന്ന ബിജോയ് ജേക്കബ് 2010-ല്‍ ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. താമ്പാ മലയാളികള്‍ക്കും പുതിയ തലമുറയ്ക്കും പ്രയോജനപ്രദമായി നിരവധി പരിപാടികള്‍ ഈവര്‍ഷം വിഭാവനം ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. കഴിഞ്ഞ 24 വര്‍ഷം അസോസിയേഷനുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം കാഴ്ചവെച്ച എല്ലാ മുന്‍ഗാമികളേയും പ്രത്യേകമായി സ്മരിക്കുന്നുവെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങള്‍ മാര്‍ച്ച് 14-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കും. ജോണ്സണ് പടിക്കപ്പറമ്പില്‍, ബേബിച്ചന് ചാലിയില്, സുജിത് കുമാര്‍, അരുണ്‍ ജെയ്മോന്, ഡാനി ടോമി, സജി മഠത്തിലേട്ട്, അബു സാം, രേഖി മാത്യു, സിന്ദു ജിതേഷ് തുടങ്ങിയവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികള്‍. പുതിയ ഭരണസമിതിക്ക് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസ് ഉപ്പൂട്ടില്‍, സെക്രട്ടറി ബാബു തോമസ് തുടങ്ങിയവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. രജതജൂബിലി വര്‍ഷത്തില്‍ അസോസിയേഷന്റെ കെട്ടിടമായ "കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ' നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അസോസിയേഷന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കേരളാ സെന്ററിലേക്ക് മാറ്റുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ടി. ഉണ്ണികൃഷ്ണന്, സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ സോണി കുളങ്ങര തുടങ്ങിയവര്‍ അറിയിച്ചു. വിപുലമായ പരിപാടികളാണ് രജതജൂബിലി വര്‍ഷത്തില്‍ അസോസിയേഷന് വിഭാവനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 14-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
Comments