You are Here : Home / USA News

കലാ ബാങ്ക്വറ്റ് സമ്മേളനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും വര്‍ണ്ണാഭമായി നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 21, 2015 11:15 hrs UTC

ഫിലഡെല്‍ഫിയ : ചിരിയുടെയും ചിന്തയുടെയും ആസ്വാദ്യകതയുടെയും അലകള്‍ ഉയര്‍ത്തി കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്റെ (KALAA) ഫാമിലി ബാങ്ക്വറ്റ് സമ്മേളനവും ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനാഘോഷവും സംയുക്തമായി നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ ജനുവരി 17-ന് ശനിയാഴ്ച റ്റിഫനി ഡൈനറില്‍ വെച്ച് നടത്തപ്പെട്ടു. ജനറല്‍ സെക്രടറി അലക്‌സ്­ ജോണ്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ.കുര്യന്‍ മത്തായി, ട്രഷറര്‍ ജോജി ചെറുവേലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി . കലാ ന്യൂസ്­ ലെറ്റര്‍ ചീഫ് എഡിറ്റര്‍ ഡോ. ജെയിംസ്­ കുറിച്ചി റിപ്പബ്ലിക് ദിന സന്ദേശം നല്കി . തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നും വാര്‍ഷികപ്പതിപ്പിന്റെ പ്രഥമ കോപ്പി ഫോമാ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്­ ഏറ്റു വാങ്ങി പ്രകാശനം ചെയ്തു . ഫോമാ ദേശീയ കൗണ്‌സില്‍ അംഗങ്ങളായ സണ്ണി എബ്രഹാം , ബിനു ജോസഫ്­ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

അലക്‌സ്­ ജോണ്‍ നയിച്ച ചിരിയരങ്ങ് , സാബു പാമ്പാടി നയിച്ച സംഗീതവിരുന്ന്, തോമസ്­ എബ്രഹാം നേതൃത്വം നല്കിയ ജെപ്പടി എന്നിവയോടൊപ്പം വിഭവസമൃദ്ധമായ ഡിന്നറും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി . തുടര്‍ന്ന് തോമസ്­ എബ്രഹാം , രേഖാ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി ഔദ്യോ ഗികമായി അധികാരമേറ്റു . സ്ഥാപക നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തിനും അകമഴിഞ്ഞ പിന്തുണയ്ക്കും നന്ദി പറഞ്ഞു കൊണ്ടും പോയ വര്‍ഷം കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ കലയുടെ പ്രവര്‍ത്തകരെ സ്‌നേഹപൂര്‍വ്വം സ്മരിച്ചു കൊണ്ടും ശ്രീമതി ത്രേസ്യാമ്മ മാത്യൂസിന്റെ പ്രിയ മാതാവ് മേരി ജോസഫ്­ ഇടശ്ശേരിപ്പറമ്പിലിന്‍റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും ജോജോ കോട്ടൂര്‍ എല്ലാവര്‍ക്കും കൃതജഞ്ഞത പ്രകാശിപ്പിച്ചു. ഇന്ത്യന്‍ ദേശീയ ആലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.