You are Here : Home / USA News

മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, January 18, 2015 04:45 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ്ആഞ്ചലസ് സെന്റ് മേരീസ് പള്ളി വികാരി വെരി റവ. ചേറാട്ടില്‍ സാബു തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മാര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ കബറിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സെന്റ് മേരീസ് പള്ളിയിലെ ഏതാനും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ആരംഭിച്ച ഈ തീര്‍ത്ഥാടനത്തില്‍ ഇപ്പോള്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും സംബന്ധിച്ചുവരുന്നു. ആശ്രിതര്‍ക്കാശ്വാസവും ആലംബഹീനര്‍ക്ക് സഹായഹസ്തവുമായി അനുഗ്രഹങ്ങളുടെ നിറകുടമായി നിലകൊള്ളുന്ന ഈ മഹാപരിശുദ്ധന്റെ കബറിങ്കലേക്ക് വര്‍ഷംതോറും മലങ്കരയിലെ വിവിധ മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ കാല്‍നട തീര്‍ത്ഥയാത്രയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹസമ്പന്നരായി മടങ്ങുന്നത്. ഫെബ്രുവരി മാസം 12-ന് തിരുവല്ലയിലെ വള്ളംകുളത്തുനിന്നും വടക്കന്‍മേഖലാ തീര്‍ത്ഥാടകരോടൊപ്പം അമേരിക്കന്‍ അതിഭദ്രാസനത്തില്‍ നിന്നും സംബന്ധിക്കുന്ന വിശ്വാസികളും ഒത്തുചേര്‍ന്ന് കാല്‍നടയായി 13-ന് രാവിലെ മഞ്ഞിനിക്കര കബറിങ്കല്‍ എത്തിച്ചേരുന്നു. ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ താത്പര്യമുള്ളവര്‍ 818 633 4986 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് വെരി റവ. സാബു തോമസ് കോര്‍എപ്പിസ്‌കോപ്പ അറിയിച്ചു.

 

അമേരിക്കന് ഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.