You are Here : Home / USA News

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന പിആര്‍ഒ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, January 17, 2015 01:49 hrs UTC

ന്യൂയോര്‍ക്ക്. ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്‍.ഒ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഉണ്ണിത്താന്‍.

1994 -ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്റര്‍ കൌണ്ടിയിലെ വൈറ്റ് പ്ളെയിന്‍സിലാണ് താമസം. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ ഉണ്ണിത്താന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍, കെ.എച്ച്.എന്‍.എ ജോയിന്റ് ട്രഷറര്‍, വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.  

വെസ്റ്റ്ചെസ്റ്റര്‍ കൌണ്ടി ഉദ്യോഗസ്ഥനായ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ കൂടിയാണ്. ഭാര്യ ഉഷ ഉണ്ണിത്താന്‍. ശിവ ഉണ്ണിത്താന്‍, വിഷ്ണു ഉണ്ണിത്താന്‍ എന്നിവര്‍ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.