You are Here : Home / USA News

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Text Size  

Story Dated: Saturday, January 17, 2015 01:10 hrs UTC

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2015­ ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞടുത്തു.റോജന്‍ തോമസ് (പ്രസിഡന്റ്), ശ്രീകുമാര്‍ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), സഞ്ജു കോയിത്തറ (ജോയിന്റ് സെക്രട്ടറി), ഷാജി തോമസ് (ട്രഷറര്‍), ബൈജി ജോസഫ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ്­ ഈ വര്‍ഷം ഡി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. കൂടാതെ മിനി സൈജന്‍ (വിമന്‍സ് ഫോറം പ്രസിഡന്റ്), സലീന നോബിള്‍ (വിമന്‍സ് ഫോറം സെക്രട്ടറി), ശബരി സുരേന്ദ്രന്‍ (യൂത്ത് ഫോറം പ്രസിഡന്റ്) എന്നിവരും തിരഞ്ഞെടുക്കപെട്ടു . ബി.ഒ.ടി ചെയര്‍മാന്‍ ജോര്‍ജ് വന്‍നിലം ഇലക്ഷന്‍ ഓഫീസര്‍ ആയിരുന്നു. കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ സ്വദേശിയായ ശ്രീ. റോജന്‍ തോമസ്­ , മിഷിഗണിലെ വിക്‌സത്തില്‍ താമസിക്കന്നു. 2003 മുതല്‍ ഡി.എം.എയില്‍ സജീവസാന്നിധ്യമായ ഇദ്ദേഹം മുന്‍വര്‍ഷങ്ങളില്‍ ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്­. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ശ്രീ. ആകാശ് മിഷിഗണില്‍ നോര്‍ത്ത് വില്ലില്‍ താമസിക്കന്നു. ഡി.എം.എയുടെ ബി ഒ ടി സെക്രട്ടറിയായും, ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചുണ്ട്.

 

 

മിഷിഗണിലെ നൊവിയില്‍ താമസിക്കുന്ന ഷാജി തോമസ്­ കേരളത്തില്‍ ഇടുക്കി സ്വദേശിയാണ്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 'ക്രിസ്തുമസ് സ്‌പെക്റ്റാക്കുലറി'­ന്റെ ഭാഗമായി നടത്തിയ ചടങ്ങില്‍ ബി.ഒ.ടി ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് വന്‍നിലം പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. നിലവിലുള്ള പ്രസിഡന്റ്­ ശ്രീ സുനില്‍ പൈങ്ങോള്‍ , സെക്രട്ടറി ശ്രീ രാജേഷ്­ കുട്ടി എന്നിവര്‍ പുതിയ നേതൃനിരക്ക് ആശംസകള്‍ നേര്‍ന്നു. ഡിട്രോയിറ്റിലെ മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞു ഏവര്‍ക്കും പ്രയോജനപ്രദമായ പല പുതിയ കാര്യങ്ങളും വിഭാവനം ചെയുമെന്നും,മലയാളി സമൂഹത്തിന്റെ ഉന്നമനമാണ് ഡി.എം.എ­യുടെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രെമിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. സൈജന്‍ കണിയോടിക്കല്‍ അറിയി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.