You are Here : Home / USA News

ഫോമായിലേക്ക് 5 പുതിയ സംഘടനകള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, January 14, 2015 12:54 hrs UTC


മയാമി. അഞ്ചു  സംഘടനകള്‍  കൂടി  പുതുതായി  ചേര്‍ന്നതോടെ,  ഫെഡറേഷന്‍  ഓഫ്  മലയാളി  അസോസിയേഷന്‍സ്  ഓഫ്  അമേരിക്കാസില്‍  ഇപ്പോള്‍   63
സംഘടനകളായി.  നോര്‍ത്ത്  അമേരിക്കയിലെ  ഏറ്റവും  വലിയ  സംഘടനകളുടെ  സംഘടനയായ  ഫോമാ,  ഏകദേശം  5  ലക്ഷത്തില്‍ പ്പരം  മലയാളികളെയാണ്  പ്രതിനിധാനം  ചെയ്യുന്നത്.  ഈ  നടപ്പ്  വര്‍ഷത്തെ  ഭരണസമിതിയിലാണ്  ഫോമായുടെ  ചരിത്രത്തിലെ  ഏറ്റവും  കൂടുതല്‍  യുവാക്കള്‍  നേതൃത്വ നിരയിലേക്ക്  കടന്നു  വന്നിരിക്കുന്നത്.

പുതുതായി  ഫോമായിലേക്ക്  വരാന്‍  ആഗ്രഹിക്കുന്ന  സംഘടനകളുടെ  മൂല്യ നിര്‍ണ്ണയം  നടത്തുന്നതും  അതിന്റെ  റിസല്‍ട്ട്  ഫോമാ  നാഷണല്‍  കമ്മിറ്റിയില്‍  സമര്‍പ്പിക്കുന്നതും,  ഫോമാ  ബൈലോ  കമ്മിറ്റി  ചെയര്‍മാന്‍  ബിജു  തോമസ്  പന്തളമാണ്.മലയാളി  അസോസിയേഷന്‍  ഓഫ്  നോര്‍ത്ത്  ഫ്ലോറിഡ, അരിസോണ  മലയാളി  അസോസിയേഷന്‍,  കേരള  അസോസിയേഷന്‍  ഓഫ്  സിറക്ക്യൂസ് (കൈളി), മലയാളി  അസോസിയേഷന്‍  ഓഫ്  റിയോ ഗ്രണ്ടേ വാലി,  കേരള  അസോസിയേഷന്‍  ഓഫ്  നാഷ്വില്‍ എന്നിവയാണ്  പുതുതായി  ഫോമാ  കുടുംബത്തിലേക്ക്  ചേര്‍ന്ന  മലയാളി സംഘടനകള്‍.

കേരള അസോസിയേഷന്‍  ഓഫ്  നാഷ്വില്ലിന്റെ  പ്രസിഡണ്ട്  സാം ആന്റോ,  സെക്രട്ടറി  ബിജു ജോസഫ്,  ട്രഷറര്‍  ആദര്‍ശ്  രവീന്ദ്രന്‍  എന്നിവരാണ്  സംഘടനയെ  നയിക്കുന്നത്. ഓണം, കേരള സ്റ്റൈല്‍  തട്ടുകടയുമായി  ഫുഡ് ഫെസ്റ്റിവല്‍,  ഇന്ത്യന്‍  അസോസിയേഷന്‍   ഓഫ്  നാഷ്വില്ലുമായി   ചേര്‍ന്നു  ഫുഡ് ബോക്സ്  നല്‍കുക   എന്നിവയാണ്  ഈ  സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.

മലയാളി  അസോസിയേഷന്‍  ഓഫ്  റിയോ ഗ്രാന്‍ഡേ വാലി  പ്രസിഡണ്ട്  ശ്രീനി  സെബാസ്റ്റ്യന്‍,  സെക്രട്ടറി  രാജേഷ്  ചിറമേല്‍,  ട്രഷറര്‍  സാജു  പീറ്റര്‍  എന്നിവരാണ്  സംഘടനയുടെ  സാരഥികള്‍.  ഓണാഘോഷവും  പായസമേളയും,  ക്രിസ്മസ്,  ന്യൂ ഇയര്‍  ആഘോഷങ്ങള്‍,  വോളി ബോള്‍  ടൂര്‍ണമെന്റ്  എന്നിവയ്ക്കൊപ്പം  ഏറ്റവും  നല്ല  കൃഷിക്കാരനു  കര്‍ഷക ശ്രീ  അവാര്‍ഡും  നല്‍കി.

കേരള  അസോസിയേഷന്‍  ഓഫ്  സിറക്യൂസ് (കൈരളി) പ്രസിഡന്റ്  മാത്യു  സക്കറിയയാണു. മറ്റ് ഇന്ത്യന്‍  അസോസിയേഷനുകളോടൊപ്പം  കള്‍ച്ചറല്‍ പരിപാടികള്‍   സംഘടിപ്പിക്കുക,  സ്റ്റേറ്റ്  ഫെയറുകളില്‍  കേരളത്തിന്റെ  സ്റ്റാള്‍  ഇടുകയും മറ്റുള്ളവര്‍ക്ക്  നമ്മുടെ  തനതു  സംസ്കാരത്തെ  പരിചയപ്പെടുത്തുക  എന്നിവയൊക്കെയാണു  പ്രവര്‍ത്തനങ്ങള്‍.

അരിസോണ  മലയാളി  അസോസിയേഷന്‍  പ്രസിഡന്റ്  ജോസ്  വടകര,  ട്രഷറര്‍  വിദ്യ വാര്യര്‍  എന്നിവരാണ്.  വര്‍ഷം തോറും  കായിക മേള,  ഓണം,  പിക്നിക്,  ക്രിസ്മസ്/ന്യൂ ഇയര്‍  ആഘോഷങ്ങള്‍  എന്നിവയ്ക്കൊപ്പം  സ്കൂള്‍  കുട്ടികള്‍ക്ക്  സര്‍വീസ്  ഹവേഴ്സ്  നല്‍കുകയും സെന്റ് മേരീസ്  ഫുഡ് ബാങ്കിനോട്  ചേര്‍ന്നു  ചാരിറ്റി  പ്രവര്‍ത്തനങ്ങള്‍  നടത്തുകയും ചെയ്യുന്നു.

മലയാളി  അസോസിയേഷന്‍  ഓഫ്  നോര്‍ത്ത്  ഫ്ലോറിഡ   പ്രസിഡണ്ട്  അജുമോന്‍  സക്കറിയ ,  നിയുക്ത പ്രസിഡണ്ട്  മധു  തോമസ്,  സെക്രട്ടറി റെജിന്‍ രവീന്ദ്രന്‍,  ട്രഷറര്‍ ബോബന്‍ എബ്രഹാം  എന്നിവരാണ്  സംഘടന ാ നേതാക്കള്‍.  ചാരിറ്റി പ്രവര്‍ത്തനത്തിന്  മുന്‍തൂക്കം  കൊടുക്കുന്ന  ഇവര്‍  കഴിഞ്ഞ വര്‍ഷം  ഏകദേശം  രണ്ടായിരത്തില്‍പ്പരം  ഡോളര്‍  നല്‍കി.   ഈസ്റ്റര്‍,  വിഷു, ഓണം,  ക്രിസ്മസ്,  ന്യൂ ഇയര്‍  ആഘോഷങ്ങള്‍ക്കൊപ്പം  ബാഡ്മിന്റണ്‍, വോളി ബോള്‍  മത്സരങ്ങളും, മലയാള  ഭാഷ പഠന  ക്ളാസുകളും നടത്തുന്നുണ്ട്. ഈ  അഞ്ചു  സംഘടനകളും  ഫോമായ്ക്ക്  ഒരു  മുതല്‍ക്കൂട്ടായിരിക്കും  എന്നതില്‍  സംശയമില്ലെന്നു  ഫോമാ
 പ്രസിഡന്റ്  ആനന്ദന്‍ നിരവേല്‍,  സെക്രട്ടറി  ഷാജി  എഡ്വേര്‍ഡ്,  ട്രഷറര്‍  ജോയി  ആന്തണി  എന്നിവര്‍  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.