You are Here : Home / USA News

ന്യൂയോര്‍ക്കിലെ ക്‌നാനായ യുവജന സംഗമം ശ്രദ്ധേയമായി

Text Size  

Story Dated: Wednesday, January 14, 2015 12:29 hrs UTC

സാബു തടിപ്പുഴ

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ട്രൈസ്റ്റേറ്റിലെ ക്‌നാനായ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന സമ്മേളനം ശ്രദ്ധേയമായി. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 69 യുവജനങ്ങള്‍ പങ്കെടുത്ത ഈ സമ്മേളനം ബ്രൂക്ക്‌ലിന്‍ രൂപതയുടെ വെക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ജൂഡ് നയിച്ച ക്രിസ്തീയ അനുഭവ പ്രഭാഷണങ്ങള്‍ യുവജനങ്ങള്‍ക്ക് പുതിയ അനുഭവമായി. മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ച ക്രിസ്തീയ ചൈതന്യം ഈ രാജ്യത്തിന്റെ സാഹചര്യത്തില്‍ എങ്ങനെ വിജയപ്രദമായി എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു ശില്‍പശാലയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശം. കുടുംബത്തിന്റെ പവിത്രത സംരക്ഷിക്കേണ്ട ആവശ്യകത അമേരിക്കന്‍ സാഹചര്യത്തില്‍ എത്രയോ വിലപ്പെട്ടതാണെന്ന് ഫാ. ജോസഫ് ജൂഡ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

 

ശിശിരം ദൈവത്തിന്റെ ആലയമാണെന്നും മദ്യവും മയക്കുമരുന്നുകളും ആ ആലയത്തെ നശിപ്പിക്കുമെന്നുള്ള അറിവിന്റെ വെള്ളിവെളിച്ചവും ഫാ. ജോസഫ് ജൂഡിന്റെ പ്രഭാഷണങ്ങളില്‍ ഇതിവൃത്തമായി. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവജനങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും ആശയങ്ങള്‍ പങ്കുവെയ്ക്കുവാനും സാധിച്ചു. ഈ ഏകദിന യുവജന സമ്മേളനത്തിന്റെ നടത്തിപ്പുരീതി ഏവരുടേയും പ്രശംസ പടിച്ചുപറ്റി. ഫാ. ജോസ് തറയ്ക്കല്‍, എബി തേര്‍വാലകട്ടയില്‍, ജെറിന്‍ കള്ളിക്കല്‍, ജസി കുഞ്ഞമ്മാട്ടില്‍, ജസ്റ്റിന്‍ പുള്ളോര്‍കുന്നേല്‍, മരീന തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കുമുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ദുരെ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന യുവജനങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതം അരുളിയും അവര്‍ക്കുവേണ്ട ഭക്ഷണം ക്രമീകരിക്കുകയും ചെയ്തത് ആതിഥേയരായ സെന്റ് സ്റ്റീഫന്‍ ക്‌നാനായ യൂത്ത് മിനിസ്ട്രിയാണ്. മനോഹരമായ പാരീഷ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റോക്ക്‌ലാന്റ് മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടയിലും, റോക്ക്‌ലാന്റ് ക്‌നാനായ യുവജങ്ങളും പങ്കെടുത്തു. ഇത്തരത്തിലുള്ള യുവജന സംഗമങ്ങള്‍ ഇനിയും നടത്തണമെന്ന് യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.