You are Here : Home / USA News

മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ സമ്മേളനം സൗത്ത് ഫ്‌ളോറിഡയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 12, 2015 12:02 hrs UTC

ഫോര്‍ട്ട് ലോഡര്‍ഡെയില്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ കൂട്ടായ്മ ജനുവരി 24-ന് രാവിലെ 11 മണിക്ക് ടമറാക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് (Tamarac Community Centre) നടത്തുന്നതാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ഷിക്കാഗോ, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള ഐക്യകൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് സൗത്ത് ഈസ്റ്റ് റീജിയന്‍ ബിഷപ്പ് ലിയോപ്ലോഡ് ഫ്രഡേ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യാ റിട്ടയേര്‍ഡ് ബിഷപ്പ് റൈറ്റ് റവ ഡോ. ജോര്‍ജ് നൈനാന്‍ എന്നിവര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായിരിക്കും. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഫ്‌ളോറിഡയിലുള്ള മാര്‍ത്തോമാ, ഓര്‍ത്തഡോക്‌സ്, കാത്തലിക്, യാക്കൊബൈറ്റ്.

 

ക്‌നാനായ, സി.എസ്.ഐ, മലങ്കര ഇടവകകളിലെ വികാരിമാരും സഭാ ജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. സൗത്ത് ഫ്‌ളോഡയിലുള്ള വിവിധ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഡമാക്കി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഈ എക്യൂമെനിക്കല്‍ കൂട്ടായ്മ ഉതകുമെന്ന് മാര്‍ത്തോമാ സഭയുടെ മുന്‍ഡയോസിഷന്‍ കൗണ്‍സില്‍ അംഗവും എക്യൂമെനിക്കല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി.

 

ഈ പരിപാടിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോണ്‍ മാത്യു (954 577 196), എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ അലക്‌സ് നൈനാന്‍ (954 328 4851), വര്‍ഗീസ് ജേക്കബ് (954 205 7124), മിസ്സ് ഹെന്‍സി വര്‍ഗീസ് (954 600 5595), അജി ഏബ്രഹാം (786 970 9620), മിസ്സിസ് കുസുമം ടൈറ്റസ് (253 797 0252), ഡോ. മാമ്മന്‍ ജേക്കബ് (954 249 6129), കണ്‍വീനര്‍ ജോര്‍ജി വര്‍ഗീസ് (954 240 7010) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.