സുമോദ് നെല്ലിക്കാല, ഫിലാഡെല്‍ഫിയ
ഫിലാദെൽഫിയ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഞ്ഞു വീഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്ങിലും ഫിലാദെൽഫിയായിലും അമേരിക്കയുടെ നോർത്ത് ഈസ്റ്റ് ഭാഗങ്ങളിലും ശൈത്യം വരരെ കഠിനമായി. ആദ്യ മഞ്ഞു വീഴ്ച്ചയിൽ രണ്ട് ഇഞ്ച് മഞ്ഞു മാത്രമാണ് വീണതെങ്ങിലും താപനില മൈനസ് ഡിഗ്രി സെന്ററി ഗ്രേഡ് ആയി താണത് ജന ജീവിതം ദുസ്സഹമാക്കി. ഒപ്പം തന്നെ കൂടുതൽ ശക്തമായ ശീതക്കാറ്റു അപകടകരമായ രീതിയിൽ താപനില തോന്നിപ്പിക്കാം എന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മരവിപ്പിക്കുന്ന തണുപ്പ് നിരവധി മരണത്തിനു ഇടയാക്കിയിരുന്നു. തണുപ്പിനെ അതിജീവില്ലുന്നതിനുള്ള മുൻകരുതൽ എടുൽക്കുന്നതിൽ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും വാർത്താ ക്കുറിപ്പിൽ പറയുന്നു.
Comments