You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരം ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 07, 2015 12:38 hrs UTC

മയാമി: കര്‍മ്മനിരതമായ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എന്‍.എ.എസ്.എഫ്) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സംഘടനയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയ പ്രസിഡന്റ് ഷേര്‍ലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനവും, പുതുവത്സരാഘോഷങ്ങളും ജനുവരി പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യന്‍ ചില്ലീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. സൗത്ത് ഫ്‌ളോറിഡയിലെ വിവിധ മുനിസിപ്പല്‍ സിറ്റികളുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രക്തദാനം, കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പുകള്‍, വിവിധ പരിപാടികളോടുകൂടിയ "നേഴ്‌സസ് വീക്ക്' സെലിബറേഷന്‍സ്, ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഐ.എന്‍.എ.എസ്.എഫ് അംഗങ്ങള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള ഫീസ് ആനുകൂല്യം തുടങ്ങി നിരവധി പരിപാടികള്‍ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ചെയ്തുവരുന്നു. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് സമൂഹത്തിന് പ്രയോജനകരമായ നിരവധി കര്‍മ്മപരിപാടികല്‍ ആസുത്രണം ചെയ്തുവരുന്നതായി ഷേര്‍ലി ഫിലിപ്പ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.