You are Here : Home / USA News

അമിത് ഗോയല്‍ യൂണിവേഴ്സിറ്റി ഓഫ് ബഫല്ലൊ ഡയറക്ടര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 31, 2014 01:34 hrs UTC


ബഫല്ലൊ (ന്യുയോര്‍ക്ക്) . ബഫല്ലൊ യൂണിവേഴ്സിറ്റി റിസെര്‍ച്ച് ആന്റ് എഡുക്കേഷന്‍ ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അമിത് ഗോയലിനെ നിയമിച്ചു. ജനുവരിയില്‍ ഗോയല്‍ ചുമതലയേല്ക്കും.

ഇ-എനര്‍ജി, പരിസ്ഥിതി, വെളളം തുടങ്ങിയവയെക്കുറിച്ച് ഗവേഷണവും പഠനവും നടത്തുന്നതിന് പുതിയതായി രൂപീകരിച്ച യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടറായിട്ടാണ് പരിചയ സമ്പന്നനായി ഗോയലിനെ നിയമിച്ചതെന്ന് യൂണിവേഴ്സിറ്റി ഓഫ് ബഫല്ലോ റിസേര്‍ച്ച് ആന്റ് എക്കണോമിക്ക് ഡവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് വേണു ഗോവിന്ദ രാജ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

മൂന്നുറ്റി അമ്പതോളം പ്രസിദ്ധീകരണങ്ങളുടെ രചയിതാവും ആറ് ഗവേഷണ പുസ്തകങ്ങളുടെ  കൊ. എഡിറ്ററുമായ ഗോയലിന് പ്രൈസ് ഓഫ് ഇന്ത്യ ഗോള്‍ഡ് അവാര്‍ഡ്, ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കരഗ്പൂര്‍ ഐഐടിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും റോച്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എയ്റോ സ്പെയ്സ് എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുളള ഗോയല്‍ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയില്‍ ഹൈ ടെംപറേച്ചര്‍ സൂപ്പര്‍ കണ്ടക്റ്റേഴ്സിനെ കുറിച്ച് ഗവേഷണം നടത്തിവരികയാണ് ബഫല്ലൊ യൂണിവേഴ്സിറ്റിയില്‍ നിയമനം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി ഗോയല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.