You are Here : Home / USA News

ജാതിമത ബന്ധങ്ങള്‍ പരസ്പരം വിരുദ്ധമല്ല, പരസ്പര പൂരകങ്ങളായിരിക്കണം. : ഡോ. അബ്ദുള്‍ റഷീദ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 29, 2014 01:42 hrs UTC


 
ഗാര്‍ലന്റ് (ഡാലസ്) . മനുഷ്യര്‍ തമ്മിലുളള ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനാകണം ജാതിയും മതവും സ്വാധീനം ചെലുത്തേണ്ടതെന്നും, ജാതി മത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല. പരസ്പര പൂരകങ്ങളായിരിക്കണമെന്നും യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അദ്ധ്യാപകന്‍ ഡോ. അബ്ദുള്‍ റഷീദ് അഭിപ്രായപ്പെട്ടു. കേരളത്തിന്‍െറ തനതായ സംസ്കാര പൈതൃകവും ലാളിത്യവും നിഷ്കളങ്കതയും സഹിഷ്ണതയും വിശ്വമാനവികതയും കാത്തുസൂക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് കൈമാറുന്നതിനും നാം പ്രതിജ്ഞാ ബദ്ധരാണ്.

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച ക്രിസ്മസ് നവത്സരാഘോഷങ്ങളില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അബ്ദുള്‍ റഷീദ്.

ക്രിസ്മസിന്‍െറ യഥാര്‍ത്ഥ സന്ദേശം ഉള്‍കൊളളുവാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ശാന്തിയും സമാധാനവും ലഭ്യമാക്കുകയുളളൂ. അബ്ദുള്‍ റഷീദ് പറഞ്ഞു.  ക്രിസ്മസ് നവ വത്സരാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ക്ക് മംഗളകരമായ ക്രിസ്മസും പ്രത്യാശ നിര്‍ഭരമായ പുതുവത്സരവും ആശംസിച്ചുകൊണ്ടാണ് അബ്ദുള്‍ റഷീദ് പ്രസംഗം ഉപസംഹരിച്ചത്.

ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു.  കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗത പ്രസംഗം നടത്തി.  ക്രിസ്മസ് നാറ്റിവിറ്റിസീന്‍െറ, റന്‍ജി ഏബ്രഹാം ടീം അവതരിപ്പിച്ച സംഘഗാനം, ഇന്‍ഫ്യൂസഡ് ഫെര്‍ഫോമിങ് ആര്‍ട്സ് അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം, ഹരിദാസ്  തങ്കപ്പന്‍, മാത്യു കോശി സംഘാംഗങ്ങളുടെ കാരള്‍ ഗാനങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് വര്‍ധിപ്പിച്ചു. അസോസിയേഷന്‍ സംഘടിപ്പിച്ച  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു.   ക്രിസ്മസ് ഗാനം ആലപിച്ചു ആഗതനായ സാന്റാ ക്ലോസ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.