You are Here : Home / USA News

ഷിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വി. എസ്‌തപ്പാനോസിന്റെ തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 29, 2014 01:13 hrs UTC

ഷിക്കാഗോ: ഡിസംബര്‍ ഇരുപത്തെട്ടാം തിയതി രാവിലെ, ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിളിച്ചാല്‍ വിളികേള്‍ക്കുന്ന വിശുദ്ധ എസ്‌ത്തപ്പാനോസ്‌ സഹദായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ ക്‌നാനായക്കാര്‍ വിശുദ്ധ എസ്‌ത്തപ്പാനോസ്‌ സഹദായെ കൂടുതല്‍ അറിയുവാന്‍ ഇടയായതും, ഉഴവൂരില്‍ പള്ളിയുണ്ടായതെങ്ങനെയെന്നും, പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്‌ത്തപ്പാനോസിനെ ഈശ്ശോയെപ്പോലെ കല്ലെറിഞ്ഞുകൊന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതും അനുസ്‌മരിപ്പിച്ചു.

പ്രസുദേന്തിമാരായ ജോസ്‌ എള്ളങ്കയില്‍, ജോസ്‌ താഴത്തുവെട്ടത്ത്‌, മോളി മുത്തോലം, കുര്യന്‍ നെല്ലാമറ്റം, ജോര്‍ജ്ജ്‌ നെല്ലാമറ്റം, ജോസ്‌ തട്ടാറേട്ട്‌, ജോയ്‌ കുടശ്ശേരി, ജെയിംസ്‌ ചക്കാലപ്പടവിലിനേയും അവരുടെ കുടുംബാംഗങ്ങളേയും അനുമോദിച്ചു. വിശുദ്ധ ദിവ്യബലിയില്‍ ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ വിശുദ്ധ എസ്‌ത്തപ്പാനോസ്‌ സഹദായുടെ എല്ലാ അനുഗ്രഹങ്ങളും, തിരുന്നാളിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുകയും ചെയ്‌തു. ബിനോയി സ്റ്റീഫന്‍ കിഴക്കനടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.