You are Here : Home / USA News

2015 ജനുവരി മാര്‍ത്തോമാ സഭാതാരക മാസമായി ആചരിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 27, 2014 02:11 hrs UTC

ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം 123-#ാ#ം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര സഭാ താരകയ്ക്ക് കൂടുതല്‍ വരിക്കാരേയും, വായനക്കാരേയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2015 ജനുവരി “താരക മാസമായി” ആചരിക്കും. കഴിഞ്ഞ വര്‍ഷം സഭാതാരക്ക് 5000 പുതിയ വരിക്കാരെ കണ്ടെത്തുവാന്‍ കഴിഞ്ഞതോടെ താരകവരിക്കാരുടെ എണ്ണം 20, 000 കവിഞ്ഞിരിക്കുകയാണ്. സഭയുടെ ഔദ്യോഗീക നാവ് എന്ന നിലയില്‍ മെത്രാപ്പോലീത്തയുടെ കത്ത്, സഭാവാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവ താരകയില്‍ പ്രസിദ്ധീകരിക്കുന്നു. താരകമാസമായ ജനുവരിയില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, പത്രാധിപ സമിതിഅംഗങ്ങളും ഇടവകകള്‍ സന്ദര്‍ശിക്കുമ്പോള്‍ നിലവിലുള്ളവര്‍ വരിസംഖ്യ പുതുക്കുകയും, പുതിയ വരിക്കാരെ ചേര്‍ക്കുകയും ചെയ്യണമെന്ന് മാര്‍ത്തോമാ മെത്രാപോലീത്താ അഭ്യര്‍ത്ഥിച്ചു. റവ.സാംസണ്‍ ജേക്കബ് അച്ചന്‍ മാനേജരായും, പ്രൊഫ.ക്യാപ്റ്റന്‍ റോയ്‌സ് മല്ലിശ്ശേരി മാനേജിംഗ് എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു. റൈറ്റ് റവ.ഡോ.സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായാണ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ സഭാതാരക വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു വീട്ടില്‍ ഒരു താരക എന്നാണ് ഇവിടെ ലക്ഷ്യമിട്ടിരിക്കുന്നത്. 2015 കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി ചുമതലക്കാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.