You are Here : Home / USA News

ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ക്‌നനായ യൂത്ത്‌ സമ്മേളനം സെന്റ്‌ സ്റ്റീഫനില്‍

Text Size  

Story Dated: Saturday, December 27, 2014 02:08 hrs UTC

- സാബു തടിപ്പുഴ

 

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ഏരിയയിലെ മുഴുവന്‍ യുവതീ-യുവാക്കളുടെ ഒരു മുഴുദിന സമ്മേളനം ലോംഗ്‌ഐലന്റിലെ സെന്റ്‌ സ്റ്റീഫന്‍ പാരീഷില്‍ ജനുവരി പത്താം തീയതി നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ തുടങ്ങിയ സ്റ്റേറ്റുകളിലെ യുവജനങ്ങള്‍ അന്നേ ദിവസം സെന്റ്‌ സ്റ്റീഫനില്‍ ഒത്തുകൂടുകയും പരസ്‌പരം പരിചയപ്പെടുകയും തുടര്‍ന്ന്‌ വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും ചെയ്യും. പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ എടുക്കും. ക്‌നാനായ മിഷന്‍ ഡയറക്‌ടേഴ്‌സ്‌ ആയ ഫാ. ജോസ്‌ തറയ്‌ക്കല്‍, ഫാ. റെനി കട്ടയില്‍ തുടങ്ങിയ വൈദീകര്‍ പങ്കെടുക്കും. സെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യൂത്ത്‌ ഡയറക്‌ടര്‍ എബി തെര്‍വാലകട്ടയും, സി.സി.ഡി പ്രിന്‍സിപ്പല്‍ ലിസി വട്ടക്കളവും പരിപാടികളുടെ വിജയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.