You are Here : Home / USA News

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, December 22, 2014 10:04 hrs UTC

 

ഡാളസ്‌: 2015 ജൂലൈ രണ്ടു മുതല്‍ 6 വരെ ഡാളസ്‌ ഡി.എഫ്‌.ഡബ്ല്യു ഹയറ്റ്‌ റീജന്‍സിയില്‍ നടക്കുന്ന എട്ടാമത്‌ കെ.എച്ച്‌.എന്‍.എ (കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) കണ്‍വന്‍ഷനോടനുബന്ധിച്ച്‌ വളരെ പ്രത്യേകതകളോടുകൂടിയ സുവനീര്‍ പ്രസിദ്ധീകരിക്കുന്നു. ഇരുനൂറില്‍പ്പരം കളര്‍ പേജുകളോടെ ഇംഗ്ലീഷിലും മലയാളത്തിലുമായി തയാറാക്കപ്പെടുന്ന സുവനീര്‍ ആശയഗാംഭീര്യത്തിലും രൂപഭംഗിയിലും അത്യാകര്‍ഷകമാക്കുവാന്‍ സുവനീര്‍ കമ്മിറ്റി കാലേകൂട്ടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

രണ്‌ടായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉള്‍പ്പെടെ എല്ലാവരിലും സുവനീയര്‍ എത്തുന്നു. അതിലുപരിയായി ആയിരക്കണക്കിന്‌ സഹൃദയര്‍ കെഎച്ച്‌എന്‍എ വെബ്‌സൈറ്റിലെ ണ.മദജബ മുഖാന്തരം സുവനീയര്‍ വായിക്കുവാന്‍ സാധിക്കും.

ഭാരതീയ സംസ്‌കൃതിയുടെ അമൂല്യമായ അന്തസത്ത പ്രചരിപ്പിക്കുവാനും പുതിയ തലമുറയെ നമ്മുടെ പൈതൃക സമ്പത്തുമായി അടുപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്‌ടുള്ള ഉദ്യമത്തില്‍ ഗഹനമായ തത്വചിന്തകളെ ശരിയായ വീക്ഷണത്തോടെ സാധാരണക്കാരില്‍ എത്തിക്കുവാനും ലക്ഷ്യമിടുന്നു. മലയാളത്തിലെ മുന്തിയ സാഹിത്യ, സാംസ്‌കാരിക പ്രതിഭകള്‍ തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം, അമേരിക്കയിലെ സാഹിത്യാഭിരുചിയുള്ള വ്യക്തികളേയും പങ്കെടുപ്പിക്കുവാന്‍ താത്‌പര്യപ്പെടുന്നു. മൗലികവും ആശയമൂല്യമുള്ളതുമായ കൃതികള്‍ അയച്ചു കൊടുക്കാവുന്നതാണ്‌. എല്ലാ സൃഷ്‌ടികളും ഭാരതീയ ചിന്താധാരയുമായി ബന്ധപ്പെട്ടതും പുരോഗമനാപരമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവയും ആയിരിക്കണം.

സുവനീയര്‍ പ്രസിദ്ധീകരണത്തിനായും പരസ്യം നല്‍കുന്നതിനും khnasouvenir2015@gmail.com എന്ന വിലാസത്തിലോ കെഎച്ച്‌എന്‍എ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

വിലാസം: KHNA Souvaneir Committee, P.O. Box 702423, Dallas, Tx 75370.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജിത്‌ രാമന്‍ സിപിഎ 201 486 4665, agitcpa@gamil.com, ajitcpa@gmail.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.