You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌- പുതുവത്സരാഘോഷങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 17, 2014 03:17 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്‌തുമസ്‌- പുതുവത്സരാഘോഷവും, പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും 2015 ജനുവരി 3-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ അതിവിപുലമായി ആഘോഷിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട്‌ 5 മണിക്ക്‌ സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കുന്നതാണ്‌.

 

തുടര്‍ന്ന്‌ പ്രസിഡന്റ്‌ ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വെച്ച്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കണിയാലി പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിക്കുന്നതാണ്‌. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പലയ്‌ക്കാപ്പറമ്പില്‍ ക്രിസ്‌തുമസ്‌- പുതുവത്സര സന്ദേശം നല്‌കുന്നതാണ്‌. തുടര്‍ന്ന്‌ 2 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വൈവിദ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. വൈകിട്ട്‌ 5.30-ന്‌ ഡിന്നറോടുകൂടി ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ക്ക്‌ യാതൊരുവിധ പ്രവേശന ഫീസും ഉണ്ടായിരിക്കുന്നതല്ലെന്ന്‌ പ്രസിഡന്റ്‌ അറിയിക്കുകയുണ്ടായി. പരിപാടികളുടെ വിജയത്തിനായി മുഴുവന്‍ ഭാരവാഹികളും സംയുക്തമായി വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ മലയാളികളേയും പ്രസ്‌തുത ആഘോഷ പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോമി അംബേനാട്ട്‌ (630 9921 500, ബിജി സി. മാണി (847 650 1398), ജെസ്സി റിന്‍സി (773 322 2554), ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍ (630 607 2208), ഫിലിപ്പ്‌ പുത്തന്‍പുരയ്‌ക്കല്‍ (773 405 5954).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.