You are Here : Home / USA News

എസ്‌.എം.സി.സി ഷിക്കാഗോ ഡിസംബര്‍ 21-ന്‌ സെമിനാര്‍ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 15, 2014 11:58 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) നേതൃത്വത്തില്‍ `Parent Child Relationship' -നെ ആസ്‌പദമാക്കി ഒരു സെമിനാര്‍ നടത്തുന്നു. 2014 ഡിസംബര്‍ മാസം 21-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്ന ഈ സെമിനാര്‍ നയിക്കുന്നത്‌ റവ.ഡോ. ടോം പന്നലക്കുന്നേല്‍ ആണ്‌. അമേരിക്കയില്‍ വളരുന്ന കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, ഇതില്‍ മാതാപിതാക്കള്‍ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും പ്രസ്‌തുത സെമിനാറില്‍ വിവരിക്കുന്നതാണ്‌.

 

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുകയും, ഈവര്‍ഷം സൈക്കോളജിയില്‍ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കുകയും ചെയ്‌ത റവ.ഡോ. ടോം പന്നലക്കുന്നേല്‍ അച്ചന്‍ ഇതിനോടകം ഈ വിഷയത്തെ ആസ്‌പദമാക്കി അമേരിക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ നയിച്ചിട്ടുണ്ട്‌. പ്രസ്‌തുത സെമിനാറിലേക്ക്‌ ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും മാതാപിതാക്കളേയും ഷണിക്കുന്നതായി കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും, എസ്‌.എം.സി.സി സംഘാടകരും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ തോട്ടുകണ്ടത്തില്‍ (630 910 6440), ഡോ. സാല്‍ബി ചേന്നോത്ത്‌ (847 800 3570), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.