- ഷിബു കിഴക്കേക്കുറ്റ്
ഒന്റാരിയോ റീജിയണല്‍ മലയാളിഅസോസിയേഷന്റെ (ഓര്‍മ്മ)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓര്മ്മയുടെപുതിയ പ്രസിഡന്റായി ലിജോ ചാക്കോ വീണ്ടുംതിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ് ലിജോ ചാക്കോയുടെഅദ്ധ്യക്ഷതയില് ചേര്‍ന്ന പൊതുയോഗമാണ് അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ടോം ജെയിംസ് സെക്രട്ടറി, ഷെല്ലി ജോയ് വൈസ് പ്രസിഡന്റ്, അജു പോള്‍ ട്രഷറര്‍, ബിജു എബ്രഹാം ജോയിന്റ് സെക്രട്ടറി, ജെറിന് ജേസഫ് ജോണ്‍ കള്‍ചറല്‍ കോര്‍ഡിനെറ്റര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. സന്തോഷ് മേക്കര, ജിന്‍സ് തോമസ്, അജു ഫിലിപ്പ്, റിന്റൊ മാത്യു, ജോസ്മോന് മാണി, സജി നന്ജില്ലത്ത്, A G ശിവ ശങ്കര്‍, ഷിനോ തകിടിയില്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
Comments