You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം 27-ന്‌, മോര്‍ മിലിത്തിയോസ്‌ മുഖ്യാതിഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 09, 2014 09:04 hrs UTC

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളുടെ സംയുക്ത സംഘടനയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തിലുള്ള സംയുക്ത ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപനും, അറിയപ്പെടുന്ന വേദപണ്‌ഡിതനും, സെമിനാരി അധ്യാപകനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട്‌ ക്രിസ്‌മസ്‌- പുതുവത്സര സന്ദേശം നല്‍കും.

27-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ക്രിസ്‌ത്യന്‍ പെന്തക്കോസ്‌തല്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (1020 Targee Street) ആരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളിലേക്ക്‌ ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (പ്രസിഡന്റ്‌), സഖറിയാ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), ഡോ. ജോണ്‍ കെ. തോമസ്‌ (സെക്രട്ടറി), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ട്രഷറര്‍), ടോം തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി) എന്നിവര്‍ സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

സംയുക്ത ആരാധന, എക്യൂമെനിക്കല്‍ ക്വയറിന്റെ ഗാനശുശ്രൂഷ, വിവിധ ഇടവകകളുടെ കരോള്‍, വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍ എന്നിവയാണ്‌ മുഖ്യ പരിപാടികള്‍. മുഖ്യാതിഥിയായി എത്തുന്ന അഭിവന്ദ്യ തിരുമേനിയേയും, വൈദീക ശ്രേഷ്‌ഠരേയും വേദിയിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കുന്നതോടെ പരിപാടികള്‍ക്ക്‌ ആരംഭം കുറിക്കും.

സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയിയുടെ നേതൃത്വത്തില്‍ ലീനസ്‌ വര്‍ഗീസ്‌, ശ്രേയ സന്തോഷ്‌, കെസിയ ജോസഫ്‌ എന്നിവര്‍ എക്യൂമെനിക്കല്‍ ഗായക സംഘത്തിന്‌ നേതൃത്വം നല്‍കുന്നു. ബ്ലസ്സഡ്‌ കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ (വികാരി റവ.ഫാ. സിബി വെട്ടിയോലില്‍), സി.എസ്‌.ഐ ചര്‍ച്ച്‌ സ്റ്റാറ്റന്‍ഐലന്റ്‌ (വികാരി റവ.ഡോ. ജേക്കബ്‌ ഡേവിഡ്‌), മോര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സ്റ്റാറ്റന്‍ഐലന്റ്‌ (വികാരി റവ ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍), മാര്‍ത്തോമാ ചര്‍ച്ച്‌ സ്റ്റാറ്റന്‍ഐലന്റ്‌ (വികാരി റവ മാത്യൂസ്‌ ഏബ്രഹാം), സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ (വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി), സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ (വികാരി റവ. ഫാ. രാജന്‍ പീറ്റര്‍, സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില), സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ (വികാരി റവ.ഫാ. ടി.എ. തോമസ്‌), താബോര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ (റവ. വൈ. ജോര്‍ജ്‌) എന്നീ ഇടവകകളാണ്‌ എക്യൂമെനിക്കല്‍ കൗണ്‍സിലിലെ അംഗദേവാലയങ്ങള്‍.

ഇതര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ പൊന്നച്ചന്‍ ചാക്കോ, കോര കെ. കോര, മാണി വര്‍ഗീസ്‌, വര്‍ഗീസ്‌ എം. വര്‍ഗീസ്‌, ദേവസ്യാച്ചന്‍ മാത്യു, ബിജു ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികളുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ലോക രക്ഷകനായി അവതരിച്ച യേശുക്രിസ്‌തുവിന്റെ തിരുജനനം ഒത്തൊരുമയോടെ ആഘോഷിക്കുവാനായി ക്രമീകരിച്ചിരിക്കുന്ന ഈ പരിപാടികളിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (പ്രസിഡന്റ്‌) 718 524 7407, സഖറിയാ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌) 718 698 1775, ഡോ. ജോണ്‍ കെ. തോമസ്‌ (സെക്രട്ടറി) 917 923 7149, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ട്രഷറര്‍) 917 854 3818, ടോം തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി) 718 983 8131.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.