You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരിസില്‍ ക്രിസ്‌തുമസ്‌ കരോളിന്‌ തുടക്കമായി

Text Size  

Story Dated: Friday, November 28, 2014 12:20 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ : സെന്റ്‌ മേരിസ്‌ ക്‌നാനായ കാതോലിക്‌ ഇടവകയില്‍ ക്രിസ്‌തുമസ്‌ കരോളിന്‌ തുടക്കം കുറിച്ചു. വരാന്‍ പോകുന്ന ക്രിസ്‌തുമസിനെ വരവേല്‍ക്കാനും അതിലൂടെ ഉണ്ണി യേശുവിന്റെ ആഗമനം അനുസ്‌മരിക്കാനും ഷിക്കാഗോ സെന്റ്‌ മേരിസ്‌ ക്‌നാനായ ഇടവക സമുഹം ഒരുങ്ങികഴിഞ്ഞു. ഉണ്ണി യേശുവിനെ വരവെല്‍കാനായി ക്രിസ്‌തുമസ്‌ ഗാനങ്ങളുമായി ക്രിസ്‌തുമസ്‌ പപ്പയുമായി ഇടവകയിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും, ക്രിസ്‌തുമസ്‌ സന്ദേശം കൈമാറുകയും ചെയ്യുക എന്നാ ദ്വത്യം വുമായി കരോള്‍ കമ്മറ്റി ഒരുങ്ങി കഴിഞ്ഞു. വികാരി മോണ്‍:തോമസ്‌ മുളവനാല്‍ വിവിത കൂടരയോഗ ഭാരവാഹികള്‍ക്ക്‌ ഉണ്ണിശോയുടെ രൂപം വെഞ്ചരിച്ചു നല്‍കി. എല്ലാ ഞായറാഴ്‌ചയും പള്ളിയുടെ ഹാളില്‍ പ്രത്യക ക്രിസ്‌തുമസ്‌ കരോള്‍ ഉണ്ടായിരിക്കുന്നതാണ്‌ . ക്രിസ്‌തുമസ്‌ കരോളിന്‌ ജോണികുട്ടി പിള്ളവീട്ടില്‍, സി : സേവിയര്‍ പള്ളികമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‌കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.