You are Here : Home / USA News

ഡാളസ്‌ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ ഇടവക സെമിത്തേരി വാങ്ങല്‍ അവസാന ഘട്ടത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 25, 2014 10:17 hrs UTC

ഡാളസ്‌: കഴിഞ്ഞ ആറു മാസമായി ഡാളസിലെ ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ ഇടവകയും, കോപ്പേല്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന റോലിംഗ്‌ ഒയ്‌കസ്‌ മെമ്മോറിയല്‍ സെമിത്തേരി കമ്പനിയുമായി നടത്തിവന്നിരുന്ന സെമിത്തേരി വാങ്ങല്‍ ഇടപാടുകള്‍ പൂര്‍ത്തിയായി. കോപ്പേല്‍ സിടിയുടെ ഉടമസ്ഥതയിലുള്ള ഈ സെമിത്തേരിയില്‍ നിന്നും 161 പ്ലോട്ടുകള്‍ ഇടവക അംഗങ്ങള്‍ വാങ്ങിച്ചു ഈ പദ്ധതി വന്‍ വിജയമാക്കിതീര്‍ത്തു. ഇടവക ദേവാലയത്തില്‍ നിന്നും പത്ത്‌ മൈല്‍ അകലം മാത്രമേ ഉള്ളു സെമിത്തേരിയിലേക്ക്‌ . കോപ്പേല്‍ നഗരത്തിലുള്ള സെന്റ്‌ അല്‍ഫോന്‍സാ ഇടവകയും ഈ സംരഭത്തില്‍ സഹകരിച്ചു. രണ്ടു പള്ളികളുടെയും സെമിത്തേരി മധ്യത്തില്‍ സെന്റ്‌ അല്‍ഫോന്‍സാ ചാപ്പലും കോപ്പേല്‍ സിടിയുടെ ചിലവില്‍ നിര്‍മ്മിിക്കുന്നതാണ്‌. ഈ പരിപാടികള്‍ക്ക്‌ ഇടവക വികാരി ഫാ. ജോസഫ്‌ ശൗര്യമാക്കല്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.