You are Here : Home / USA News

ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ് : റൈറ്റ് യൂയാക്കിം മാര്‍ കൂറിലോസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 24, 2014 11:47 hrs UTC


 
ഫാര്‍മേഴ്സ് ബ്രാഞ്ച് . ശാസ്ത്രവും മതവും പരസ്പര വിരുദ്ധമാണെന്ന് തോന്നാമെങ്കിലും ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇവ രണ്ടും പരസ്പര പൂരകമാകുന്നതിന്‍െറ രഹസ്യം  ഈശ്വരന്‍ തന്നെയാണെന്ന് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും, കൊട്ടാരക്കര- നിലക്കല്‍ ഭദ്രാസന എപ്പിസ്കോപ്പായുമായ റൈറ്റ് ഡോ. യൂയാക്കിം മാര്‍ കൂറിലോസ് കന്യകാ മറിയാമിന്‍െറ ജീവിതത്തെ ആസ്വദകമാക്കി നടത്തിയ പ്രഭാഷണത്തില്‍ വ്യക്തമാക്കി. അസംഭവ്യമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ ദൈവദൂതന്‍ നല്‍കിയ വാഗ്ദാനം നിറവേറുന്നതിന് പൂര്‍ണ്ണമായും സമര്‍പ്പിച്ച കന്യകാമറിയത്തിന്‍െറ ജീവിതം ഏവര്‍ക്കും അനുകരണീയമാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

മറിയത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടേണ്ട ദൌത്യത്തെക്കുറിച്ചു ദൈവ ദൂതന്‍ വെളിപ്പെടുത്തുമ്പോള്‍ ശാസ്ത്രം പകച്ചു നില്‍ക്കുന്നതായി കാണുന്ന വാഗ്ദത്തെ പൂര്‍ത്തീകരിക്കപ്പെടേണ്ട ദൌത്യത്തെക്കുറിച്ചു ദൈവ ദൂതന്‍ വെളിപ്പെടുത്തുമ്പോള്‍ ശാസ്ത്രം പകര്‍ച്ചു നില്‍ക്കുന്നതായി കാണുന്നു. വാഗ്ദാനത്തെ പൂര്‍ത്തീകരണത്തിലൂടെ ശാസ്ത്രവും, മതവും ഒരേ സമയം വിജയമാഘോഷിക്കുന്നതായും നാം തുടര്‍ന്ന് മനസ്സിലാക്കുന്നു.

ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും പരിപാവനമായി കാണുന്നതു ഈശ്വര ഇംഗിതത്തിന് സമര്‍പ്പിക്കുന്നതിനുപോലും തയാറായ മറിയ സമൂഹത്തിന്‍െറ മുമ്പില്‍ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നമ്മുടെ ജീവിതത്തില്‍ വിലയേറിയതായി കരുന്നത് എന്തോ, അത് ഈശ്വരന് സമര്‍പ്പിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചില്‍ നവംബര്‍ 23 ഞായര്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന പ്രഘോഷണം നടത്തുകയായിരുന്ന യൂയാക്കിം തിരുമേനി. തിരുമേനയിുടെ ജന്മദിന പിറന്നാള്‍ ഇടവക ജനങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. കൊട്ടാരക്കര- നിലക്കല്‍ ഭദ്രാസനം ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക ജനങ്ങള്‍ നല്‍്കിയ സഹകരണത്തിനു തിരുമേനി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ജോര്‍ജ് ജേക്കബ് അച്ചന്‍ ഇടവക വൈസ് പ്രസിഡന്റ് പി. വി. തോമസ്, ട്രസ്റ്റി വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച പ്രതീക്ഷിച്ചതിനപ്പുറമായ തുക ഇടവക ജനങ്ങള്‍ക്ക് തിരുമേനിയോടുളള സ്നേഹത്തിന്‍െറയും, കടപ്പാടിന്‍െറയും പ്രതിഫലനമാണതെന്ന് ഇടവക ട്രസ്റ്റി വര്‍ഗീസ് മാത്യു പറഞ്ഞു.

എപ്പിസ്കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം നല്‍കുന്ന സ്വീകരണത്തിനാണ് യുയാക്കിം തിരുമേനി അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി നവംബര്‍ 25 ന് ചൊവ്വാഴ്ച തിരുമേനി ഇവിടെ നിന്നും യാത്ര തിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.