You are Here : Home / USA News

ഇമ്മാനുവേല്‍ സി.എസ്‌.ഐ പാരീഷില്‍ സ്ഥിരീകരണ ശുശ്രൂഷ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 21, 2013 12:41 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്‌.ഐ പാരീഷില്‍ ആറു കുട്ടികളെ വിശുദ്ധ സ്ഥീരീകരണ ശുശ്രൂഷയോടുകൂടി സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക്‌ പ്രവേശിപ്പിച്ചു. സി.എസ്‌.ഐ മധ്യകേരള മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ കെ. ഉമ്മന്‍ ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കി. വികാരി റവ. ഷാജന്‍ വി. ഡാനിയേല്‍, റവ. സന്തോഷ്‌ മാത്യു, റവ. പി.എം തോമസ്‌ എന്നീ വൈദീകര്‍ സഹകാര്‍മികരായിരുന്നു. ശൈശവ സ്‌നാനത്തിന്റെ പൂര്‍ത്തീകരണമായ സ്ഥിരീകരണ ശുശ്രൂഷയിലൂടെ കുട്ടികള്‍ക്ക്‌ ആദ്യകുര്‍ബാന നല്‍കുകയും സഭയുടെ അംഗീകാരമായി വിശുദ്ധ വേദപുസ്‌തകവും സര്‍ട്ടിഫിക്കറ്റും നല്‍കുകയുണ്ടായി. ആര്‍ദ്ര ഷാജന്‍, ജോയല്‍ ജോര്‍ജ്‌ കോശി, ജാക്കി റെനി, മാര്‍ക്ക്‌ ഐവന്‍, സാക്ക്‌ ഏബ്രഹാം, സ്റ്റീവ്‌ ലാം എന്നീ കുട്ടികളാണ്‌ ശുശ്രൂഷയില്‍ പങ്കെടുത്തത്‌. പാരീഷ്‌ സെക്രട്ടറി കോശി കെ. വര്‍ഗീസ്‌ നന്ദി പ്രകാശിപ്പിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.