You are Here : Home / USA News

യോങ്കേഴ്‌സില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി പിക്‌നിക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 21, 2013 12:39 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) 2013-ലെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ മാസം മൂന്നാം തീയതി രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 4 മണി വരെ യോങ്കേഴ്‌സിലെ ചരിത്രപ്രസിദ്ധവും നയനാനന്ദകരവുമായ, 160-ല്‍പ്പരം ഏക്കര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ടിബറ്റ്‌സ്‌ ബ്രൂക്ക്‌ പാര്‍ക്കിന്റെ ലോട്ട്‌ നമ്പര്‍ 8-ല്‍ വെച്ച്‌ വിവിധയിനം കായിക മത്സരങ്ങളോടെ നടത്താന്‍ തീരുമാനിച്ചു. പ്രസ്‌തുത പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌ യോങ്കേഴ്‌സ്‌ സിറ്റി പാര്‍ക്ക്‌സ്‌ ആന്‍ഡ്‌ റിക്രിയേഷന്റെ മുഴുവന്‍ ചുമതലയുള്ള കമ്മീഷണര്‍ ഇവെറ്റ്‌ ഹാര്‍ട്ട്‌ഫീല്‍ഡ്‌ ആയിരിക്കും. കമ്യൂണിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു പാര്‍ക്ക്‌സ്‌ കമ്മീഷണര്‍ ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ മുമ്പോട്ടുവരുന്നത്‌. യോങ്കേഴ്‌സ്‌ സിറ്റിയുമായി സുദൃഢമായ ബന്ധം സ്ഥാപിച്ചെടുക്കുന്നതിന്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ഭാരവാഹികള്‍ക്ക്‌ കഴിഞ്ഞു എന്നുള്ളത്‌ വരുംതലമുറയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. സംഘടനയുടെ മുന്‍ ചെയര്‍മാന്‍ ജോര്‍ജ്‌ ഉമ്മന്‍ ആയിരിക്കും പിക്‌നിക്കിന്റെ മുഖ്യ കോര്‍ഡിനേറ്റര്‍. മുന്‍ പ്രസിഡന്റും ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ എം.കെ. മാത്യൂസ്‌ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്‌. ഫുഡ്‌ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്‌ കമ്മിറ്റി മെമ്പര്‍മാരായ ഗോപാലകൃഷ്‌ണന്‍ നായര്‍, കുര്യാക്കോസ്‌ കറുകപ്പള്ളില്‍, തോമസ്‌ ചാവറ, ജോയി പുളിയനാല്‍, മോളി ഫിലിപ്പ്‌ എന്നിവരായിരിക്കും. യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്നും പരിപാടികളില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്നും അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കൂവള്ളൂര്‍ (പ്രസിഡന്റ്‌) 914 409 5772, ഇട്ടന്‍ പി. ജോര്‍ജ്‌ (സെക്രട്ടറി) 914 419 2395, ഏബ്രഹാം കൈപ്പള്ളില്‍ (ട്രഷറര്‍) 914 573 2128, ജോര്‍ജ്‌ ഉമ്മന്‍ (കോര്‍ഡിനേറ്റര്‍) 914 433 4640. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.