You are Here : Home / USA News

സാഹിത്യ സല്ലാപത്തില്‍ `വാര്‍ദ്ധക്യ കാലം എവിടെ ചിലവഴിക്കണം?' ഒരു ചര്‍ച്ച

Text Size  

Story Dated: Saturday, July 20, 2013 12:18 hrs UTC

ജയിന്‍ മുണ്ടയ്‌ക്കല്‍

 

താമ്പാ: ഈ ശനിയാഴ്‌ച (07/20/2013) നടക്കുന്ന ഇരുപത്തിനാലാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ വിഷയം `വാര്‍ദ്ധക്യ കാലം എവിടെ ചിലവഴിക്കണം?' എന്നതായിരിക്കും. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്‌പര്യമുള്ള എല്ലാ മലയാളികള്‍ക്കും, മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പ്രസ്‌തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്‌. കഴിഞ്ഞ ശനിയാഴ്‌ച (07/06/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്‌മയായ `അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തിലെ ചര്‍ച്ചാവിഷയം `അമേരിക്കന്‍ മലയാളികളും അമേരിക്കന്‍ സംസ്‌ക്കാരവും' എന്നതായിരുന്നു. പ്രസ്‌തുത വിഷയത്തെക്കുറിച്ച്‌ വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തപ്പെട്ടു. അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ സംസ്‌ക്കാരം കൂടുതല്‍ അറിയാന്‍ ശ്രമിക്കണമെന്നും കേരള സംസ്‌ക്കാരത്തെ അമേരിക്കന്‍ സംസ്‌ക്കാരവുമായി വേണ്ടരീതിയില്‍ കോര്‍ത്തിണക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായി പഠനക്കളരികളും ചര്‍ച്ചകളും അനിവാര്യമാണെന്നും അഭിപ്രായമുയര്‍ന്നു. രാജു തോമസ്‌, എ. സി. ജോര്‍ജ്ജ്‌, രാജന്‍ മാത്യു, എന്‍. പി. ഷീല, ത്രേസിയാമ്മാ നാടാവള്ളില്‍, ഷീലാ, ചെറു, ഗ്രേസി ജോര്‍ജ്ജ്‌, എം. എസ്‌. ടി. നമ്പൂതിരി, സിജു ഡാലസ്‌, ജോമി, അബ്രാഹം, തോമസ്‌ കൂവള്ളൂര്‍, ജോര്‍ജ്ജ്‌ കാക്കനാട്ട്‌, ജെയിംസ്‌, മഹാകപി വയനാടന്‍, വര്‍ഗീസ്‌ കെ. എബ്രഹാം(ഡെന്‍വര്‍), സുനില്‍ മാത്യു വല്ലാത്തറ, പ്രവീണ്‍ പോള്‍, സി. ആന്‍ഡ്രൂസ്‌, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്‌ക്കല്‍, മാത്യു മൂലേച്ചേരില്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. 2013 ജൂണ്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്‌ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍

 

എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) ഈ ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 18629020100 കോഡ്‌ 365923. ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com , sahithyasallapam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.