You are Here : Home / USA News

തലച്ചോറില്ലാതെ ആറുവര്‍ഷം ജീവിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സഹായം തേടുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 16, 2013 10:52 hrs UTC

ഇന്ത്യാനപോലീസ് : കഴിഞ്ഞ ആറു വര്‍ഷം മരണത്തോടു മല്ലടിച്ചു തലച്ചോറില്ലാതെ ജീവന്‍ നിലനിര്‍ത്തിയ കലിയേഷയുടെ നാളുകളുകള്‍ എണ്ണപ്പെട്ടാതയി അമ്മ ഏപ്രില്‍ ബാരട്ട് പറയുന്നു. ജനിക്കുമ്പോള്‍ തന്നെ ഹൈഡ്രെന്‍സിഫലി (Hydranencephaly) എന്ന അപൂര്‍വ്വ രോഗത്തിനടിമയായിരുന്ന കലിയേഷ, ബ്രെയ്ന്‍ സ്റ്റെമ്മിനോടു ചേര്‍ന്ന് മിഡ് ബ്രെയ്ന്‍ ഉണ്ടെങ്കിലും അതിനും മുകളില്‍ ഉണ്ടായിരിക്കേമ്ട അപ്പര്‍ ബ്രെയ്ന്‍ ഇല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഈ രോഗത്തോടെ ജനിക്കുന്ന കുട്ടികള്‍ ജീവിക്കുക എന്നതുതന്നെ അത്ഭുതമാണ്. ജൂലായ് 14ന് ആറു വയസ്സു പൂര്‍ത്തികരിക്കുന്നത് ഒരു മാസം മുമ്പ് ഇമ്യൂണ്‍ സിസ്റ്റം തകരാറിലായത് ശ്വാസകോശത്തെ സാരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി ജീവിക്കുമെന്നുള്ള പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായിരക്കുന്നു. ഈ രോഗവുമായി ജനിച്ച കുട്ടിക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പോളിസി നല്‍കുവാന്‍ വിസമ്മതിച്ചതിനാല്‍ ഭാരിച്ച ചിലവാണ് മകളുടെ ചികിത്സയ്ക്ക് വേണ്ടിവന്നതെന്ന് അമ്മ പറഞ്ഞു. ഒരു മാതാവും മകളുടെ ശവമടക്കത്തിനുവേണ്ടി ഫണ്ടു സ്വരൂപിക്കുവാന്‍ ഇഷ്ടപ്പെടുകയില്ല. എന്നാല്‍ മരണംവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ എനിക്കിത് ചെയ്യേണ്ടിവന്നു. മാതാവ് ദുഃഖത്തോടെ അറിയിച്ചു. സാമ്പത്തിക സഹായത്തിനു തയ്യാറുള്ളവര്‍ക്ക്- "Pace of Miracle"എന്ന ഫണ്ടില്‍ ചെയ്‌സ് ബാങ്കിലെ ഏതെങ്കിലും ശാഖകളില്‍ പണം അടയ്ക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • 'കമ്പിയില്ലാ കമ്പി ' ഒരു ഓര്‍മ്മയായി
    ഒന്നര നൂറ്റാണ്ടിലേറെ ഇന്ത്യക്കാരുടെ മനസുകളില്‍ തീ പാറി കടന്നു പോയ ഇന്ത്യാ പോസ്റ്റ് വകുപ്പിന്റെ കമ്പിയില്ലാകമ്പി ഒരു...

  • സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) നോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ പുതിയ നേതൃത്വം
    ഡിട്രോയിറ്റ്‌: ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌...

  • ആവേശം അലതല്ലിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌
    ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളജ്‌- ഹൈസ്‌കൂള്‍ വിഭാഗത്തിലായി നടത്തിയ ബാസ്‌കറ്റ്‌ ബോള്‍...

  • മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍
    ഡിട്രോയ്‌റ്റ്‌: വടക്കേ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ശുദ്ധജല തടാകങ്ങളും മലനിരകളും സസ്യവൃക്ഷാതികളാല്‍ സമ്പുഷ്ടമായ...

  • ഡോ. ജയനാരായണ്‍ജി ചിക്കാഗോയില്‍
    ചിക്കാഗോ: പ്രശസ്‌ത ജ്യോതിഷ പണ്‌ഡിതനും ഡോക്‌ടറുമായ ജയനാരായണ്‍ജി ചിക്കാഗോയിലെത്തി. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌...