You are Here : Home / USA News

ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയണ്‍ നേതാവായ പി.സി. മാത്യുവിനെ ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 30, 2014 11:19 hrs UTC


ന്യൂയോര്‍ക്ക്. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.സി. മാത്യുവിനെ നാഷണല്‍ ഗ്രീന്‍ സൊസൈറ്റി മൊമെന്റോ നല്‍കി ആദരിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി സംഘടിപ്പിച്ച പ്രചാരണ യോഗത്തിലാണ് പ്രത്യേകം തയാറാക്കിയ മൊമെന്റോ നല്‍കിയത്.

നാഷണല്‍ ഗ്രീന്‍ സൊസൈറ്റിക്കുവേണ്ടിയും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായും പി.സി. മാത്യു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം നല്‍കുന്നതെന്ന് മുന്‍ നിയമസഭാ സ്പീക്കറും നാഷണല്‍ ഗ്രീന്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ ടി.എസ്. ജോണ്‍ പറഞ്ഞു. നാഷണല്‍ ഗ്രീന്‍ സൊസൈറ്റിക്കുവേണ്ടി തിരുവല്ലാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ബി.എ.എം കോളജ് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും നിറഞ്ഞ സദസില്‍ വച്ച് മൊമെന്റോ കൈമാറുകയായിരുന്നു.

പഠിക്കുകയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്ത കലാലയത്തില്‍ വച്ച് ഇത്തരം ഒരു ധന്യമുഹൂര്‍ത്തത്തിന് വഴിയൊരുക്കിയത് ഈശ്വരാനുഗ്രഹമാണെന്ന്  പി.സി. മാത്യു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും എതിരായി നാഷണല്‍ ഗ്രീന്‍ സൊസൈറ്റി ചെയîുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു.

മദ്യനിരോധനം സമ്പൂര്‍ണ്ണമായി നടപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ധീരമായ കാല്‍വെയ്പിനെ ഗ്രീന്‍ സൊസൈറ്റിക്കുവേണ്ടി  ആര്‍ച്ച് ബിഷപ്പ് സ്വാഗതം ചെയ്തു. വര്‍ദ്ധിച്ചുകൊണ്ട ിരിക്കുന്ന മദ്യപാനത്തിനും മയക്കുമരുന്നിനുമെതിരായുള്ള ഗ്രീന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സാമൂഹ്യപ്രസക്തിയുള്ളതാണെന്ന് അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശേരി, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജേക്കബ് എം. ഏബ്രഹാം, ഡോ. ജോസ് പാറക്കടവില്‍, അഡ്വ.റെജി തോമസ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ.മനോജ് മാത്യു, തങ്കച്ചന്‍ പൊഴിമണ്ണില്‍, പി.സി. ജോസ്, സാബു കെ.ജി, ഡോ. എം.എന്‍. ജോര്‍ജ്, ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് (യു.എസ്.എ) എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

പ്രൊഫ. ജേക്കബ് ഏബ്രഹാം സ്വാഗതവും, ഗ്രീന്‍ സൊസൈറ്റി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സാംകുട്ടി  ഐ.എം കാവില്‍ കൃതജ്ഞതയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.