You are Here : Home / USA News

ഡി എം എയുടെ "ക്യാമ്പസ് ഡേയ്സ്" സെപ്റ്റംബർ ആറിന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, August 28, 2014 11:06 hrs UTC


ഡിട്രോയ്റ്റ്: മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഈ വർഷം സെപ്റ്റംബർ ആറാം തീയതി മിഷിഗണിലെ മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയർ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ വർഷത്തെയും പോലെ വ്യതസ്തമായ പരിപാടികളാണ് ഈ വർഷവും ഡി എം എ അവതരിപ്പിക്കുന്നത്‌. ഓണ സദ്യയോടൊപ്പം കലാസദ്യയും ഒരുക്കി 2014-ലെ ഓണാഘോഷം ഒരു അവിസ്മരണീയമാക്കനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
പതിനെട്ടിൽ പരം കറികളും പായസവുമൊക്കെയായി ഫുൾ കോഴ്സ് ഓണ സദ്യയാണ് സംഘാടകർ ഒരുക്കുന്നത്. ഉച്ചയ്ക്ക് 1 മുതൽ 3 മണി വരെയാണ് സദ്യയൊരുക്കുന്നതു.
പരിപാടികളുടെ ഏറ്റവും വലിയ ആകർഷണം സൈജാൻ കണിയോടിക്കൽ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ഡേയ്സ് എന്ന തിയറ്റ്രിക്കൽ ഷോയാണ്. നാട്ടിലെ ഒരു കോളേജ് ക്യാമ്പസ്സിലെ കഥ പറയുന്ന ഈ ഷോ പുത്തൻ ടെക്നോളോജിയുടെ വിസ്മയമായിരിക്കും അതോടൊപ്പം പ്രേഷകരെ ഒരു നൊസ്റ്റാൽജിക്ക് കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്യും.
ഓണമഹോൽസവം വൻ വിജയമാകുവാൻ മിഷിഗണിലെ മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും വേണമെന്നും പരിപാടികളിൽ പങ്കെടുത്തു ഈ വർഷത്തെ ഓണം ഡി എം എയോടൊത്ത് ആഘോഷിക്കണമെന്നും ഡി എം എ പ്രസിഡന്റ്‌ സുനിൽ പൈങ്ങോളും സെക്രട്ടറി രാജേഷ് കുട്ടിയും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സുനിൽ പൈങ്ങോൾ 734-674-1927    

വിനോദ് കൊണ്ടൂർ, ഡിട്രോയ്റ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.