You are Here : Home / USA News

ഇന്‍ഫ്യൂഷന്‍ മിനിസ്‌ട്രീസ്‌ റിട്രീറ്റ്‌ ഫിലദല്‍ഫിയയില്‍ നടത്തി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, August 14, 2014 11:50 hrs UTC

ന്യുയോര്‍ക്ക്‌: അമേരിക്കയിലെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഫ്യൂഷന്‍ മിനിസ്‌ട്രീസിന്റെ നേത്ര്യുത്വത്തില്‍ ആഗസ്‌റ്റ്‌ 8 മുതല്‍ 10 വരെ ഫിലദല്‍ഫിയ മെന്‍ട്രോസില്‍ വെച്ച്‌ റിട്രീറ്റും, കൗണ്‍സിലിംഗും നടത്തി. കണക്‌ടികട്ട്‌ ഇന്റര്‍നാഷണല്‍ ഗോസ്‌പല്‍ ചര്‍ച്ച്‌്‌ ശുശ്രൂഷകന്‍ പാസ്‌റ്റര്‍ ഡോ. ജോമോന്‍ ജോര്‍ജ്‌ ഉത്‌ഘാടനം നടത്തിയ സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഗത്ഭരായ ദൈവവചന പ്രഭാഷകര്‍ യുവജനങ്ങള്‍ക്കായി ക്ലാസ്സുകള്‍ നല്‍കി. പാസ്‌റ്റര്‍ ക്ലെന്‍ ബഡോസ്‌ജി, സിസ്‌റ്റര്‍ മേരിബെത്ത്‌, പാസ്‌റ്റര്‍ ഫിന്നി കുരുവിള എന്നിവര്‍ മുഖ്യപ്രാസംഗികരായിരുന്നു. ഇന്‍ഫ്യൂഷന്‍ മിനിസ്‌ട്രീസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ജോണ്‍, ക്യാമ്പ്‌ ഡയറക്‌്‌ടര്‍ ഡോ. ജെയിംസ്‌ സാമുവേല്‍, അക്‌സ ഡേവിഡ്‌, ടോണി കോശി, ജിബിന്‍ തോമസ്‌, അനീഷ്‌ ചെറിയാന്‍, ഡെബ്ബി തോമസ്‌, ഡോ. ജോമോന്‍ ജോര്‍ജ്‌ എന്നിവര്‍ ജ്യാമ്പിനു നേത്ര്യത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.