You are Here : Home / USA News

കെ.സി.എസ്‌. ഏകദിന വിനോദയാത്ര സെപ്‌റ്റംബര്‍ 1 ന്‌ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 09, 2014 07:15 hrs UTC

 
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ ഒന്നാം തീയതി തിങ്കളാഴ്‌ച ലേബര്‍ ഡേയിലാണ്‌ വിനോദയാത്ര നടത്തപ്പെടുക. അന്നേ ദിവസം രാവിലെ 8 മണിക്ക്‌ കെ.സി.എസ്‌. കമ്മ്യൂണിറ്റി സെന്ററില്‍ നിന്ന്‌ പ്രത്യേക ബസ്‌മാര്‍ഗം യൂട്ടിക്കോ വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ്‌ വിനോദയാത്ര നടത്തുന്നത്‌. വിനോദയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഡിനേറ്റേഴ്‌സായ വൈസ്‌ പ്രസിഡന്റ്‌ ജെസ്‌മോന്‍ പുറമഠത്തില്‍, ട്രഷറര്‍ ജെസ്റ്റിന്‍ തെങ്ങനാട്ട്‌ എന്നിവരെ വിളിച്ച്‌ പേര്‌ കൊടുത്ത്‌ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌ എന്ന്‌ കെ.സി.എസ്‌ പ്രസിഡന്റ്‌ അറിയിച്ചു. വിനോദയാത്രയ്‌ക്ക്‌ സെക്രട്ടറി ജൂബി വെന്നലശേരി, ജോ. സെക്രട്ടറി ബാബു തൈപ്പറമ്പില്‍, ഔട്ട്‌ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജയിംസ്‌ കോലടി, അംഗങ്ങളായ കുഞ്ഞുമോന്‍ കല്ലിടുക്കി, ജേക്കബ്‌ മണ്ണാര്‍ക്കാട്ടില്‍, എബി തെക്കേമ്യാലില്‍, സുനില്‍ കോയിത്തറ എന്നിവര്‍ നേതൃത്വം നല്‍കും. ജൂബി വെന്നലശേരി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.