You are Here : Home / USA News

കെഎച്ച്‌എന്‍എ സ്‌കോര്‍ഷിപ്പ്‌ വിതരണം 31 ന്‌ , ഗവര്‍ണര്‍ ഷീലാ ദീക്ഷിത്‌ മുഖ്യാതിഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 07, 2014 09:15 hrs UTC

ഹൂസ്റ്റണ്‍ : കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ച്ച്‌ അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്‌ വിതരണം ചെയ്യും. ആഗസ്റ്റ്‌ 31 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ കെഎച്ച്‌എന്‍എ ഭാരവാഹികളും പങ്കെടുക്കുമെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അറിയിച്ചു. കെഎച്ച്‌എന്‍എ കേരളാ കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ രാജ്‌ഭവനിലെത്തി ഗവര്‍ണറെ ക്ഷണിക്കുകയും അവര്‍ ക്ഷണം സ്വീകരിക്കുകയുമായിരുന്നു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്നകുട്ടികള്‍ക്ക്‌ പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ്‌ സ്‌കോര്‍ഷിപ്പ്‌ നല്‍കുന്നത്‌.തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക്‌ പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം 133 കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കിയത്‌. ഇത്തവണ അതിലും കൂടുതല്‍ കുട്ടികള്‍ക്ക്‌ നല്‍കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ശശിധരന്‍ നായര്‍ അറിയിച്ചു.

 

മന്ത്രി കെ ബാബു, ഐഎഎസ്‌ ഉദ്യോഗസ്ഥരായ ജെ ലളിതാംബിക,ആര്‍ രാമചന്ദന്‍ നായര്‍, കെ ജയകുമാര്‍, രാജു നാരായണ സ്വാമി, സാഹിത്യകാരന്മാരായ വിഷ്‌ണു നാരായണന്‍ നമ്പൂതിരി, സുഗതകുമാരി, പി നാരാണക്കുറുപ്പ്‌, എസ്‌ രമേശന്‍നായര്‍, പി പരമേശ്വരന്‍, ഗൗരി ലക്ഷ്‌മി പാര്‍വതീ ഭായി തുടങ്ങിയവരായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ മുഖ്യാതിഥികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.