You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 30 ന്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, August 07, 2014 09:44 hrs UTC



ന്യൂയോര്‍ക്ക് : നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ഗ്രീന്‍ബര്‍ഗ് വെസ്റ്റ് ഹാര്‍ട്‌സ്ഡെയില്‍ അവന്യൂവിലുള്ള വുഡ്‌ലാന്‍ഡ്‌സ് ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 30 ന് നടത്തുന്നതാണ്. രാവിലെ 11 മണിക്ക് വിഭവ സമൃദ്ധമായ സദ്യയോടെ ഓണാഘോഷത്തിനു തുടക്കം കുറിക്കും.
തുടര്‍ന്നു താലപ്പൊലിയോടും വാദ്യമേളത്തോടെയുമുള്ള ഘോഷയാത്രക്കും വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിനു ശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആരംഭിക്കും. കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ സിനിമാ സീരിയല്‍ നടന്‍ രാജ് ബബ്ബാറിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള ഒരു കൂട്ടം താരങ്ങള്‍ അവതരിപ്പിക്കുന്ന “സൂര്യസായാഹ്നം” എന്ന നൃത്ത സംഗീത ഹാസ്യ കലാപരിപാടിയാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത. ആഘോഷസ്ഥലം : വുഡ്‌ലാന്‍സ് ഹൈസ്‌കൂള്‍ ,475 വെസ്റ്റ് ഹാര്‍ട്ട്‌സ് ഡെയില്‍ അവന്യൂ, ഹാര്‍ട്‌സ്‌ഡെയില്‍ , ന്യൂയോര്‍ക്ക് 10530.
 
 
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക
 
കോഡിനേറ്റര്‍ : ജോയി ഇട്ടന്‍ : 914 564 1702
കുറൂര്‍ രാജന്‍(പ്രസിഡന്റ്): 914 760 9525
ശ്രീകുമാര്‍ ഉണ്ണിത്താന്‍ : 914 886 2655
രാജ് തോമസ് : 914 924 2611
രാജന്‍ ടി.ജേക്കബ് : 914 882 8174
കെ.ജെ.ജനാര്‍ദ്ദന്‍ : 914 843 7422
കെ.ജെ.ഗ്രിഗറി : 914 636 8679

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.