You are Here : Home / USA News

വിചാരവേദിയില്‍ എഴുത്തുകാര്‍ക്ക്‌ ത്രൈമാസിക അംഗീകാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 01, 2014 08:45 hrs UTC


    

ന്യുയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചാരവേദി കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെകിലും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി നടത്തുന്ന സാഹിത്യ ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമാണ്‌ പ്രാധാന്യം നല്‍കുന്നത്‌.

സാഹിത്യ ചര്‍ച്ചകളോടൊപ്പം തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തു പോരുന്നു. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്ന മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത്‌ ഏഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന ആശയം ഏറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ വിചാരവേദിയുടെ ഭാരവാഹികളുടെ മനസ്സില്‍ ഉദിച്ചിരുന്നു.

പല കാരണങ്ങള്‍ കൊണ്ടും അത്‌ നടപ്പാക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം രണ്ടാം െ്രെതമാസികത്തില്‍ ഇവിടെ പ്രസിദ്ധീകരിച്ച, വിചാര വേദി തെരഞ്ഞെടുത്ത മികച്ച കഥ, കവിത, ലേഖനം എന്നിവയുടെ രചയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്‌. വിചാരവേദി തെരഞ്ഞെടുത്ത എഴുത്തുകാര്‍ഷാജന്‍ ആനിത്തോട്ടം കഥ (ഹിച്ച്‌ ഹൈക്കര്‍) റജിസ്‌ നെടുങ്ങാടപ്പള്ളി കവിത (മഥിതം), ജോര്‍ജ്‌ തുമ്പയില്‍ ലേഖനം (ഇതാണ്‌ ഞങ്ങളുടെ കോട്ടയം) എന്നിവരാണ്‌. ഈ എഴുത്തുകാര്‍ക്ക്‌ വിചാരവേദിയുടെ അനുമോദനങ്ങള്‍. (അടുത്ത പ്രഖ്യാപനം ഒക്ടോബറില്‍)

ഓരോ മൂന്നു മാസം കൂടുമ്പോഴും രചനകള്‍ വിലയിരുത്തപ്പെടുകയും എഴുത്തുകാരെ അംഗീകരിക്കുകയും ചെയ്യും. അതുകൊണ്ട്‌ എഴുത്തുകാര്‍ പ്രസിദ്ധികരണത്തിന്‌ അയക്കുന്ന രചനകളുടെ കോപ്പി ഞങ്ങള്‍ക്ക്‌
samcykodumon@hotmail.com അല്ലെങ്കില്‍ vasudev.pulickal@gmail.com എന്ന അഡ്രസ്സില്‍ അയച്ചു തരാന്‍ താല്‌പര്യപ്പെടുന്നു.

ഇങ്ങനെ തെരഞ്ഞെടുക്കുന്ന രചനകള്‍ വിചാരവേദിയുടെ മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്നതാണ്‌. അത്തരം ചര്‍ച്ചകളില്‍ എഴുത്തുകാരുടെ സാന്നിദ്ധ്യം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.സെക്രട്ടറി സംസി കൊടുമണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.