You are Here : Home / USA News

സെന്റ്‌ തോമസ്‌ മിഷന്‍ വെസ്റ്റ്‌ റീജിയന്‍ സെന്റ്‌ അല്‍ഫോന്‍സായുടെ തിരുനാള്‍ കൊടിയേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 25, 2014 08:57 hrs UTC

      
        
    

ടൊറൊന്റോ: ഭാരത കത്തോലിക്കാ സഭയുടെ പ്രഥമ വിശുദ്ധയായ സെന്റ്‌ അല്‍ഫോന്‍സായുടെ തിരുനാളിന്‌ തുടക്കും കുറിച്ചുകൊണ്ട്‌ സെന്റ്‌ തോമസ്‌ മിഷന്‍ വെസ്റ്റ്‌ റിജിയണിന്റെ ആഭിമുഖത്തില്‍ കൊടിയേറി. ജൂലൈ 20-ന്‌ രാവിലെ 10 മണിക്കുള്ള കുര്‍ബാനക്കു ശേഷം വികാരി റവ. ഡോ. ജോസ്‌ കല്ലുവേലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു.

ജൂലൈ 27-ന്‌ രാവിലെ 10 മണിക്ക്‌ ആഘോഷമായ സമൂഹബലി ആരംഭിക്കും. റവ. ഫാദര്‍ മാത്യു പേണ്ടാനത്ത്‌ പാട്ടുകുര്‍ബാനയ്‌ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. കുര്‍ബാനയ്‌ക്കുശേഷം ചെണ്ടമേളം, ബാന്‍ഡ്‌മേളം. മുത്തുകുട എന്നിവയുടെ അകത്ഭടിയോടെ നഗരം ചുറ്റി പ്രദക്ഷിണം നടത്തപ്പെടും. ഈ വര്‍ഷം ആദ്യമായാണ്‌ നഗരം ചുറ്റി പ്രദക്ഷിണം നടത്തുന്നത്‌. പ്രദക്ഷിണം തിരികെ വരുമ്പോള്‍ ആഘോഷമായ ലദീഞ്ഞും അതിനുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌. ഈ വര്‍ഷത്തെ തിരുനാള്‍ നടത്തുന്നത്‌ ശ്രീ ജോണ്‍ തച്ചില്‍ ഫാമിലിയും 8 ഫാമിലി യുണിറ്റുകളും ചേര്‍ന്നാണ്‌. കൈക്കാരന്‍മാരായ ശ്രീ. ടോമി കോക്കാട്‌, സുരേഷ്‌ തോമസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വികാരി റവ. ഡോ. ജോസ്‌ കല്ലുവേലില്‍ അറിയി
ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.