You are Here : Home / USA News

'പ്രയാണം' ദശവത്സര പതിപ്പിന്റെ പ്രകാശനം ആഗസ്റ്റ് ഒന്നിനു ഹൂസ്റ്റണില്‍

Text Size  

Story Dated: Saturday, July 06, 2013 10:44 hrs UTC

ഹൂസ്റ്റണ്‍ : ഫീബാ രൂപീകൃതമായി പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചു പുറത്തിറക്കുന്ന ദശവത്സര സമ്മാനമായ ' പ്രയാണ'ത്തിന്റെ പ്രകാശന കര്‍മ്മം ആഗസ്റ്റ് 1ന് ഹൂസ്റ്റണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചു നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫീബയുടെ വളര്‍ച്ചയുടെ പാതയില്‍ ആവേശം ഉണര്‍ത്തുന്ന കഴിഞ്ഞ സ്മരണകളിലൂടെ ഓര്‍മ്മകള്‍ നാളെയുടെ തലമുറക്ക് പകര്‍ന്നു നല്‍കുന്നതിനും, ഒപ്പം ഇന്നിന്റെ വിശ്വാസ സമൂത്തിന് ആത്മീയ ചാലകശക്തി പകരുന്നതിന് ഫീബാ അഭിമാനപൂര്‍വ്വം പുറത്തിറക്കുന്ന പ്രയാണം 2013 എല്ലാവര്‍ക്കും ഒത്തിണങ്ങിയ വേറിട്ടൊരു വായനാനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വിവിധ സാഹിത്യ സൃഷ്ടികള്‍ , ഫീച്ചറുകള്‍, കവിതകള്‍ ഗവേഷണ പഠനങ്ങള്‍, പ്രബന്ധങ്ങള്‍, നിരൂപണങ്ങള്‍ വിഷയാസ്പദ പഠനങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ കൊണ്ടു സമ്പന്നമാണ് പ്രയാണം 2013.

കൂടുതല്‍ വിവരങ്ങള്‍ക്ക് 261-236 9931(സെക്രട്ടറി)യുമായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.