You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയിറക്ക്‌ തിരുനാള്‍ നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 20, 2014 07:25 hrs UTC



ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 29-ന്‌ ഞായറാഴ്‌ച കൊടി ഉയര്‍ത്തി ആരംഭിച്ച വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്റെ വിജയകരമായ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ കൊടിയിറക്ക്‌ തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ നടത്തി.

ജൂലൈ 13-ന്‌ ഞായറാഴ്‌ച കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക്‌ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ ഫാ. സോജന്‍ പീക്കുന്നേല്‍ ഒ.എഫ്‌.എം സി.എ.പി മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു.

ലദീഞ്ഞിനുശേഷം വി. തോമാശ്ശീഹായുടെ തിരുസ്വരൂപവും വഹിച്ച്‌ മുത്തുക്കുടകളുടേയും, കൊടികളുയും അകമ്പടിയോടെ ഫാ. സോജന്‍ പീക്കുന്നേല്‍, വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നീ വൈദീകരുടേയും നൂറുകണക്കിന്‌ വിശ്വാസികളുംസ തിരുനാള്‍ പ്രസിദേന്തിമാരായ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ കുടുംബങ്ങളും വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടിലൂടെ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലെത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം ഫാ. സോജന്‍ പീക്കുന്നേല്‍ കൊടിയിറക്കി തിരുനാളിന്‌ സമാപനം കുറിച്ചു.

തുടര്‍ന്ന്‌ അടുത്തവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ്‌ ബര്‍ത്തലോമിയാ വാര്‍ഡ്‌ പ്രതിനിധികള്‍, വാര്‍ഡ്‌ പ്രസിഡന്റ്‌ പയസ്‌ സക്കറിയായുടെ നേതൃത്വത്തില്‍ കൊടി ഏറ്റുവാങ്ങി പ്രദക്ഷിണമായി ദേവാലയത്തിലെത്തി. സമാപന പ്രാര്‍ത്ഥനയോടെ കൊടിയിറക്ക്‌ തിരുനാള്‍ സമാപിച്ചു.

വികാരി ഫാ. ജോയി ആലപ്പാട്ട്‌ തിരുനാള്‍ ഭംഗിയാക്കുവാന്‍ പരിശ്രമിച്ച സെന്റ്‌ മേരീസ്‌ വര്‍ഡിലെ കുടുംബങ്ങള്‍ക്കും, ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും, വിശ്വാസിസമൂഹത്തിനും പ്രത്യേകം നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.