You are Here : Home / USA News

ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി പോള്‍ കറുകപ്പള്ളി

Text Size  

Story Dated: Saturday, July 12, 2014 01:41 hrs UTC

ചിക്കാഗോ: ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി പോള്‍ കറുകപ്പള്ളിയെ തെരഞ്ഞെടുത്തു .ജി.കെ പിള്ളയുടെ കൂടെ ജനറല്‍ സെക്രട്ടറിയായിരുന്ന ബോബി ജേക്കബാണ്‌ പുതിയ ബോര്‍ഡ്‌ സെക്രട്ടറി.സുധാ കര്‍ത്താ, ജി.കെ പിള്ള, ബേബി ജേക്കബ്‌, സ്ഥാനമൊഴിയുന്ന മറിയാമ്മ പിള്ള, ടെറന്‍സണ്‍ തോമസ്‌ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍. ഫൊക്കാനയുടെ സ്ഥാപക നേതാക്കളിലൊരാളായ പോള്‍ കറുകപള്ളി ഒരു കാലഘട്ടം വരെ സ്ഥാനങ്ങളൊന്നും എടുക്കാതെ സജീവ പ്രവര്‍ ത്തകനായി തുടരുകയായിരുന്നു. വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ മുതലാണ് ഫൊക്കാനയുടെ നേതൃനിലയില്‍ പോള്‍ കറുകപള്ളിയെത്തി തുടങ്ങിയത്.പിന്നീടിങ്ങോട്ട് പ്രസിഡന്റ് പദം വരെയുള്ള വിവിധ സ്ഥാനങ്ങള്‍ തേടിയെത്തി.ഫൊക്കാനയുടെ പിളര്‍ പ്പിന്റെ സമയത്ത് സംഘടനയെ മുന്നില്‍ നിന്ന് നയിച്ച കറുകപള്ളി പ്രതിസന്ധികളെ വ്യക്തമായ കണക്ക് കൂട്ടലുകളോടെ അതിജീവിച്ച് വീണ്ടൂം പഴയ പ്രതാപ കാലത്തെത്തിച്ചു. സംഘാടക മികവിന്റെ കാര്യത്തില്‍ ഇന്ന് അമേരിക്കയില്‍ കറുകപള്ളി കഴിഞ്ഞെ മറ്റൊരു പേരുള്ളു. ഫൊക്കാനയുടെ വളര്‍ച്ചക്ക് പോളിന്റെ സേവനം തുടര്‍ ന്നും ആവശ്യമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ടറന്‍സണ്‍ തോമസ്സ് ന്യുയൊര്‍ക്കില്‍ പ്രസ്താവിച്ചിരുന്നു.ഫൊക്കാനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമയം നീക്കി വെയ്ക്കാന്‍ സന്നദ്ധരായവരെയാണ് സംഘടനക്ക് ആവശ്യം അതു കൊണ്ട് കറുകപള്ളി വീല്‍ ചെയറിലായാലാം സംഘടന അദ്ദേഹത്തിന്റെ സേവനം ആവശ്യപെടുമെന്ന് ടറന്‍സണ്‍ പറഞ്ഞു.മാധ്യമ പ്രവര്‍ ത്തകരുമായി വളരെ ശക്തവും ആരോഗ്യപരവുമായ ബന്ധം കാത്ത് സൂക്ഷിക്കുന്ന പോള്‍ കറുകപള്ളിയുടെ കൈകളില്‍ കാനഡ കണ്‍ വന്‍ഷനും സുരക്ഷിതമായിരിക്കുമെന്ന് ഫൊക്കാന നേതൃത്വത്തിന് ഉറപ്പുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.