You are Here : Home / USA News

ബാള്‍ട്ടിമോറില്‍ പുതിയ ദേവാലയത്തിന്റെ കൂദാശ ജൂലൈ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 12, 2014 06:44 hrs UTC


ബാള്‍ട്ടിമോര്‍, മേരിലാന്റ്‌: ബാള്‍ട്ടിമോറിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു പുതിയ ദേവാലയവും, റെക്‌ടറിയും ലഭിച്ചു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ദേവാലയത്തിന്റെ കൂദാശയും റെക്‌ടറിയുടെ വെഞ്ചരിപ്പും ജൂലൈ 26-ന്‌ ശനിയാഴ്‌ച നിര്‍വഹിക്കുന്നതാണ്‌. ബാള്‍ട്ടിമോര്‍ രൂപതയുടെ സഹായ മെത്രാന്‍ ബഹു. ഡെന്നീസ്‌ മാഡന്‍ ബള്‍ട്ടിമോര്‍ അതിരൂപതയെ പ്രതിനിധീകരിച്ച്‌ വെഞ്ചരിപ്പില്‍ പങ്കെടുക്കും.

ബാള്‍ട്ടിമോറിലെ നൂറില്‍പ്പരം കുടുംബങ്ങളുടെ ചിരകാല അഭിലാഷത്തിന്റെ സാക്ഷാത്‌കാരമാണ്‌ ഈ ദേവാലയം. പത്തുവര്‍ഷം മാത്രം പഴക്കമുള്ള ഈ മിഷന്‌ കഴിഞ്ഞവര്‍ഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയം നല്‍കുകയും വിശുദ്ധരുടെ മധ്യസ്ഥതയ്‌ക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തു. അത്ഭുതമെന്നു പറയട്ടെ. നാമധേയം ചെയ്‌ത്‌ ഒരു മാസത്തിനുള്ളില്‍ തന്നെ ഈ ദേവാലയത്തിന്റെ വില്‌പനയെക്കുറിച്ച്‌ അറിയുവാനും തുടര്‍ന്ന്‌ അത്‌ വാങ്ങുവാനുമുള്ള നടപടിക്രമങ്ങളിലേക്ക്‌ നീങ്ങുകയും ചെയ്‌തു. 2013 സെപ്‌റ്റംബറില്‍ ഈ ദേവാലയവും, റെക്‌ടറിയും ബാങ്ക്‌ ലോണിന്റെ സഹായമില്ലാതെ വാങ്ങുവാന്‍ ദൈവം കൃപ ചെയ്‌തു.

കഴിഞ്ഞ ഒമ്പതു മാസത്തോളം പള്ളിയുടേയും, റെക്‌ടറിയുടേയും വിവിധ നിര്‍മ്മാണങ്ങള്‍ ട്രസ്റ്റിമാരായ ഏബ്രഹാം മാത്യു പുളിക്കയ്‌ക്കലിന്റേയും, ബിബി തോമസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്നു. നിര്‍മ്മാണങ്ങള്‍ക്ക്‌ ട്രസ്റ്റിമാരോടൊപ്പം ഷാജി ജോര്‍ജ്‌ പടിയാനിക്കലും സ്‌തുത്യര്‍ഹമാംവിധം നേതൃത്വം നല്‍കി.

പള്ളിയൂടെ കൂദാശാ കര്‍മ്മത്തിനും, വെഞ്ചരിപ്പിനും പാരീഷ്‌ കൗണ്‍സിലിന്റേയും ഫിനാന്‍സ്‌ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കി. ഉദ്‌ഘാടന കര്‍മ്മത്തിനു ട്രസ്റ്റിമാരെ സഹായിക്കാനായി ഉദ്‌ഘാടന കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഷാജി ജോര്‍ജ്‌ പടിയാനിക്കലിന്റെ നേതൃത്വത്തില്‍ താഴെപ്പറയുന്ന കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സുവനീര്‍ കമ്മിറ്റി- ജോസഫ്‌ ഞരളക്കാട്ട്‌, ലിറ്റര്‍ജി കമ്മിറ്റി - ജയിംസ്‌ ബോണ്‍, ഔട്ട്‌സൈഡ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി - ഷാജു തട്ടില്‍, ഭക്ഷണം- രാജന്‍ മത്തായി, പ്രൊസഷന്‍- ജോവി വള്ളമറ്റം, ക്വയര്‍- ബാബു ജോര്‍ജ്‌, ഇന്റീരിയര്‍ ഡെക്കറേഷന്‍, വിമന്‍സ്‌ ഫോറം അഷേഴ്‌സ്‌- ചിന്നു ഏബ്രഹാം, വെഞ്ചരിപ്പ്‌ കര്‍മ്മം കോര്‍ഡിനേറ്റര്‍- ടിസന്‍ തോമസ്‌.

പ്രസ്‌തുത കമ്മിറ്റികളുടെ നേതൃത്വം വഹിക്കുന്നവരേയും, ഇവരുടെയൊപ്പം പ്രവര്‍ത്തിക്കുന്ന ഏവരേയും നന്ദിയോടെ സ്‌മരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.