യു.എസ് പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ് ജൂലായ് 12ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, July 11, 2014 10:41 hrs UTC
ഡാളസ് : അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ട പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനായി ഡി.എഫ്.ഡബ്ലിയു ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണിറ്റി അലയന്‍സ് സൗജന്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.
ജൂലായ് 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മുതല്‍ നാലുവരെ സിംഗിള്‍ട്ടണ്‍ ബിലവഡിലുള്ള ഡാളസ് വെസ്റ്റ് ലൈബ്രറിയിലാണ് പരിശീലന ക്ലാസ്സുകള്‍. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 214 340 9707 എന്ന ഫോണ്‍ നമ്പറിലോ www.dfwinternational.org/citizenship എന്ന വെബ്സൈറ്റിലോ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൗരത്വ പരീക്ഷയില്‍ പലരും പരാജയപ്പെടുന്നത് കണക്കിലെടുത്താണ് ഇത്തരം പരിശീലന ക്ലാസ്സുകള്‍ നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.
Comments