ഫിലാഡല്‍ഫിയ: ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തപ്പെട്ട യൂത്ത് ഫെസ്റ്റിവലിന്റെ ഉദ്ഘാടന കര്‍മ്മം പ്രശസ്ത നടി മംമ്താ മോഹന്‍ദാസ് നിര്‍വഹിച്ചു. പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, കണ്വന്ഷന് ചെയര്‍ അനിയന് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി റെനി പൗലോസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. യൂത്ത് ഫെസ്റ്റിവല്‍ ചെയര്മാന് ജോസി കുരിശിങ്കല്‍ ആമുഖ പ്രസംഗവും, കോര്‍ഡിനേറ്റര്‍ രാജേഷ് നായര്‍ സ്വാഗതവും പറഞ്ഞു. ഫോമാ യൂത്ത് ഫെസ്റ്റിവലില്‍ ഷിക്കാഗോയില്‍ നിന്നുള്ള നെവിന് തോബിയാസ് കലാപ്രതിഭയായും (ഷിക്കാഗോയിലെ എല്മസ്റ്റില് താമസിക്കുന്ന യേശുദാസിന്റേയും കുഞ്ഞുമോളുടേയും മകനാണ് നെവിന്), ന്യൂജേഴ്സിയില്‍ നിന്നുള്ള സോഫിയാ ചിറയില്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. (ന്യൂജേഴ്സിയിലെ പ്രസ്റ്റണ്‍ സിറ്റിയില്‍ താമസിക്കുന്ന ജോയുടേയും റെമി ചിറയിലിന്റേയും മകളാണ് സോഫിയ). വാശിയേറിയ മത്സരമായിരുന്നു പങ്കെടുത്തവര്‍ കാഴ്ചവെച്ചത്. പുത്തന്‍തലമുറയിലെ യുവജനങ്ങള്‍ ഒന്നിച്ചുകൂടി തങ്ങളുടെ കലാപ്രാവീണ്യം പ്രദര്ശിപ്പിക്കുവാനും കഴിവുകള്‍ മാറ്റുരയ്ക്കുവാനും വേദി പ്രയോജനപ്പെടുത്തി. മത്സരയിനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കി അതാത് തലങ്ങളില്‍ പ്രാവീണ്യം നേടിയ വിധികര്‍ത്താക്കള്‍ യൂത്ത് ഫെസ്റ്റിവലിന്റെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിച്ചു. കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടേയും, കലാരംഗങ്ങളില്‍ പ്രാവീണ്യം നേടിയ കലാസ്നേഹികളുടെ പിന്തുണയും ലഭിച്ചതിനാല്‍ മത്സരങ്ങള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുവാന്‍ കഴിഞ്ഞു.
വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കിയത് പ്രശസ്ത ക്രിസ്തീയ ഭക്തി ഗായകന് ബിനോയി ചാക്കോ, ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, കണ്വന്ഷന് ചെയര്മാന് അനിയന് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി റെനി പൗലോസ്, ജോസഫ് ഔസോ എന്നിവരായിരുന്നു. പരിപാടികളുടെ എം.സിയായി പ്രവര്‍ത്തിച്ചത് കോ ചെയര്മാന് തോമസ് ജോസ് ആയിരുന്നു. മറ്റ് കോ ചെയര്മാന്മാരായ ജോണ്സണ് കണ്ണൂക്കാടന്‍, ലാലി കളപ്പുരയ്ക്കല്‍, അജി പണിക്കര്‍, ടി. ഉണ്ണികൃഷ്ണന്, ജോര്‍ജ് ചെറുപ്പില്, മാത്തുക്കുട്ടി തുമ്പമണ്‍ എന്നിവരുടെ ആത്മാര്‍ത്ഥ സഹകരണം കൊണ്ട് യൂത്ത് ഫെസ്റ്റിവല്‍ വന്‍ വിജയമായി.
Comments