You are Here : Home / USA News

ഡോവര്‍ സെന്റ് തോമസില്‍ പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 04, 2014 11:15 hrs UTC


ഡോവര്‍ . ഇന്ത്യയുടെ കാവല്‍ പിതാവായ വി. മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തിലുളള ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ജൂലൈ 11, 12 (വെളളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗിഗോറിയോസ് മെത്രാപ്പോലീത്തായുടെ  പ്രധാന കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ ശുശ്രൂഷകളും ചടങ്ങുകളും നടക്കുന്നത്.  വെളളിയാഴ്ച വൈകുന്നേരം നമസ്കാരത്തെ തുടര്‍ന്ന് മാര്‍ ഗിഗോറിയോസ് ആത്മീയ പ്രഭാഷണം നടത്തും. പിന്നീട് പ്രശസ്ത ഡിവോഷണല്‍ ഗായകന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്‍റി ഗാനങ്ങള്‍ ആലപിക്കും.

ശനിയാഴ്ച രാവിലെ 8.30 ന് നമസ്കാരത്തെ തുടര്‍ന്ന് വി. കുര്‍ബാന. വീഥി ചുറ്റിയുളള റാസായ്ക്കും ആശീര്‍വാദത്തിനുശേഷം വിദ്യാരംഭവും ക്രമീകരിച്ചിട്ടുണ്ട്. ആദ്യമായി സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി മാര്‍ ഗിഗോറിയോസ് നേതൃത്വം നല്‍കും.

വികാരി ഫാ. ഷിബു ഡാനിയേല്‍, പെരുന്നാള്‍ കണ്‍വീനര്‍ കോര കുരുവിള, ട്രസ്റ്റി റോസ്ലിന്‍ ഡാനിയല്‍, സെക്രട്ടറി ബെനോ ജോഷ്വാ എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റി പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക് : www.stthomasdover.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.