You are Here : Home / USA News

മനോജ്‌ കെ. ജയന്‍ മിസ്‌ ഫൊക്കാനയെ കിരീടമണിയിക്കും

Text Size  

Story Dated: Wednesday, July 02, 2014 09:36 hrs UTC

- തോമസ്‌ മാത്യു പടന്നമാക്കല്‍

 

ഷിക്കാഗോ:ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2014 ഷിക്കാഗോയോട്‌ അനുബന്ധമായി നടത്തുന്ന മിസ്‌ ഫൊക്കാന മത്സരം ജൂലൈ അഞ്ച്‌ ശനിയാഴ്‌ച വൈകിട്ട്‌ എട്ട്‌ മണി മുതല്‍ വര്‍ണ്ണശബളമായ ചടങ്ങുകളോടെ അരങ്ങേറുന്നു. മത്സര വേദി ഹോസ്‌റ്റ്‌ ചെയ്യുന്നത്‌ മഴവില്‍ മനോരമയുടെ അവതാരികയായ ആര്‍ദ്രാ ബാലചന്ദ്രനും 2009 ലെ മിസ്‌ കേരള കിരീടമണിഞ്ഞ അര്‍ച്ചനാ നായരുമാണ്‌. മലയാളത്തനിമയുടെ ഹൃദയ തരംഗങ്ങള്‍ ഒപ്പിയെടുത്ത മലയാള ചലച്ചിത്ര വേദിലെ അതുല്യ പ്രതിഭകളായ പ്രശസ്‌ഥരും പ്രഗത്ഭരുമായ ഒരു താരനിരതന്നെ ജഡ്‌ജിമാരായി അണിനിരക്കുന്നു. മലയാള സിനിമയുടെ മുത്തുകളായ സുവര്‍ണ്ണാ മാത്യു, മാതു, തമ്പി ആന്റണി, അംബിക, ദിവ്യാ ഉണ്ണി, മനയാ, ടോം ജോര്‍ജ്‌ എന്നിവര്‍ അളന്നു കുറിക്കുന്ന സൗന്ദര്യ സങ്കല്‌പങ്ങളുടെ മൂശയില്‍ ഉരുത്തിരിയുന്ന മത്സര വിജിയെ കാത്തിരിക്കുന്നത്‌ റൗണ്ട്‌ ട്രിപ്പ്‌ ടു ഇന്ത്യാ ക്യാഷ്‌ പ്രൈസ്‌, ഇന്ത്യയിലെ പ്രമുഖ റിസോര്‍ട്ടുകളില്‍ താമസം തുടങ്ങി ഒരു സ്വപ്‌ന സാക്ഷാത്‌കാരത്തിന്റെ സമ്മാന കൂമ്പാരമാണ്‌.

 

അമേരിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മത്സരാര്‍ഥികള്‍ കേരളത്തനിമയിലായിരിക്കും മത്സര വേദിയിലെത്തുക. നാല്‌ റൗണ്ടുളള മത്സരത്തിന്റെ ഇടവേളകളില്‍ കേരളത്തിലേയും അമേരിക്കയിലേയും വിവിധ വേദികളില്‍ കരഘോഷങ്ങളുടെ മാലപ്പടക്കം വിരിയിച്ച വിവിധ കലാകാരന്മാര്‍ പലതരം പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കുന്നതായിരിക്കും. വിജയികളെ കിരീട മണിയിക്കുന്നത്‌ പ്രശസ്‌ത സിനിമാ താരമായ മനോജ്‌ കെ. ജയന്‍ ആയിരിക്കും. ഈ മത്സര വേദി ഒരുക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിളളയും മിസ്‌ ഫൊക്കാന കമ്മറ്റി ചെയര്‍പേഴ്‌സണുമായ അനു ജോസഫ്‌, കോ ചെയര്‍പേഴ്‌സണ്‍നായ ലൈസി അലക്‌സ്‌, ലതാ കറുകപ്പളളി, കോ ഓര്‍ഡിനേറ്റേഴ്‌സായ ജസ്സി കാനാട്ട്‌, ബാലാ കെആര്‍കെ ഷൈനി ലെജി, റീബി സക്കറിയാ, വന്തനാമാളിയേക്കല്‍, ഡോക്‌ടര്‍ സുനിതാ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള കമ്മറ്റിയാണ്‌. ഈ പ്രോഗ്രാം സംവിധാനം ചെയ്യുന്നത്‌ ഏഷ്യനെറ്റ്‌ യുഎസ്‌എയുടെ ടിവി പ്രോഗ്രാം ഡയറക്‌ടറായ ബിജു സക്കറിയായാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.