ന്യൂയോര്‍ക്ക്: നോര്‍ക്ക-കലാസാംസ്കാരിക ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, പത്നി സാറാ ജോസഫ്, ജോസഫ് വാഴയ്ക്കന് എം.എല്‍.എ എന്നിവരെ ഐ.എന്‍.ഒ.സി യു.എസ്.എയുടെ നേതൃത്വത്തില്‍ ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം നല്കി. അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ജോര്‍ജ് ഏബ്രഹാം (ഐ.എന്‍.ഒ.സി ചെയര്മാന്), സാക്ക് തോമസ് (ഐ.എന്‍.ഒ.സി വൈസ് പ്രസിഡന്റ്), ചാരുംമൂട് ജോസ് (ഐ.എന്‍.ഒ.സി യു.എസ്.എ), ജയചന്ദ്രന് (ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ്, ഇലക്ട്), ജോസ് തെക്കേടം (ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ ട്രഷറര്‍), ബിനോയി തോമസ് (മുന്‍ ഫോമാ സെക്രട്ടറി), പ്രമുഖ വ്യവസായികളായ വര്‍ക്കി ഏബ്രഹാം, ഡോ. ജോസ് കാനാട്ട്, ഫിലിപ്പോസ് എന്നിവര്‍ ഹാരമണിയിച്ച് സ്വീകരിച്ചു. വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും എത്തിയിരുന്നു.
ഐ.എന്‍.ഒ.സി (യു.എസ്.എ), നോര്‍ക്ക നോര്‍ത്ത് അമേരിക്ക തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട പ്രവാസികാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.
ജൂലൈ ഒന്നാം തീയതി വൈകിട്ട് 6 മണിക്ക് ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന് സെന്ററില്‍ വെച്ച് ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി മീറ്റിംഗും നടത്തം എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാരുംമൂട് ജോസ് (914 282 0422).
Comments