You are Here : Home / USA News

റവ ഡോ. വൈ.ടി. വിനയ രാജിന്‌ യാത്രാമംഗളം

Text Size  

Story Dated: Saturday, June 21, 2014 09:40 hrs UTC

  - ബെന്നി പരിമണം        
 
    

ഷിക്കാഗോ: ലൂഥറന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും നാലു വര്‍ഷത്തെ ഉപരിപഠനത്തിനുശേഷം ഫിലോസഫിയില്‍ ഡോക്‌ടറേറ്റ്‌ നേടി പുതിയ നിയമന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക്‌ സ്ഥലംമാറിപ്പോകുന്ന മാര്‍ത്തോമാ സഭയുടെ അഭിമാനമായ റവ.ഡോ. വൈ.ടി. വിനയരാജിന്‌ വൈദീകരും സുഹൃത്തുക്കളും ചേര്‍ന്ന്‌ ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. സഭയുടെ വടക്കേ ഇന്ത്യയിലെ വൈദീക പഠന കേന്ദ്രമായ ഡല്‍ഹിക്ക്‌ സമീപം ഫരീദാബാദിലെ ധര്‍മ്മജ്യോതി സെമിനാരിയിലെ അധ്യാപകനായാണ്‌ അച്ചന്റെ പുതിയ നിയമനം.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ അച്ചന്‍ എഴുത്തുകാരനും, വാഗ്‌മിയും, ആദര്‍ശധീരനുമാണ്‌. മാര്‍ത്തോമാ സഭയുടെ തെക്കന്‍ തിരുവിതാംകൂര്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉടലെടുത്ത പ്രദേശത്തുനിന്നും ഇപ്രകാരം ഒരാള്‍ ഉപരിപഠനം പൂര്‍ത്തിയാക്കുന്നത്‌ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്‌.

അച്ചന്‌ യാത്രാമംഗളം നേരുന്നതിന്‌ ലംബാര്‍ഡ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ വികാരി റവ. ഷാജി തോമസ്‌, ഫ്രാങ്ക്‌ഫര്‍ട്ട്‌ ബഥേല്‍ മാര്‍ത്തോമാ വികാരി റവ. ജോര്‍ജ്‌ ചെറിയാന്‍, ഉറ്റസുഹൃത്തുക്കളായ ഏബ്രഹാം കെ. ഏബ്രഹാം, ബിജോയി, തോമസ്‌ മാത്യു എന്നിവര്‍ കുടുംബമായി എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.