You are Here : Home / USA News

ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ ഓപ്പണ്‍ ഹൗസ് ഗംഭീര വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 05, 2014 08:58 hrs UTC

    
    
    

ബെന്‍സേലം അഡല്‍റ്റ് ഡേകെയര്‍ (മലയാളിയുടെ പകല്‍വീട്) ഓപ്പണ്‍ ഹൗസ് ഗംഭീര വിജയമായി. സേവനസന്നദ്ധതയോടെ, മുതിര്‍ന്ന പൗരന്മാരുടെ കായിക മാനസിക സംതൃപ്തിക്കായി ആരംഭിച്ച "പകല്‍വീടിന്റെ' പ്രവേശനത്തിനുള്ള ഓപ്പണ്‍ ഹൗസ്, രാവിലെ ഒന്‍പത് മണി മുതല്‍, ആറുമണി വരെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു ദീപം തെളിയിച്ച് ഓപ്പണ്‍ ഹൗസ് ഉല്‍ഘാടനം ചെയ്തു. ഫാ. എം. കെ. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ നൈനാന്‍ മത്തായി സ്വാഗതം ആശംസിച്ചു.

റവ. ഫാ. ചാക്കോ പുന്നൂസിന്റെ പ്രാര്‍ത്ഥനയോടെ ഓപ്പണ്‍ ഹൗസ് ആരംഭിച്ചു. റോസി റോമിയോയുടെ ഗാനത്തോടെ കലാപരിപാടികളും ആരംഭിച്ചു. പ്രധാന പ്രാസംഗികന്‍ റിക്ക് സെക്റ്റര്‍ (പി.സി.എ. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍) ഡേകെയറിന്റെ വിവിധ കാര്യങ്ങള്‍ സദസ്യരെ ബോദ്ധ്യപ്പെടുത്തി പ്രഭാഷണം നടത്തി. ഫാ. കെ. കെ. ജോണ്‍, പാസ്റ്റര്‍ ഈപ്പന്‍ ജോണ്‍, വിന്‍സന്റ് ഇമ്മാനുവേല്‍ (ഏഷ്യാനെറ്റ്) വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി സംസാരിച്ചു. റവ. ഫാ. അലക്‌സ് കെ. ജോയി ആശംസാപ്രസംഗവും ഗാനാലാപനവും നടത്തി. റവ. എം. വി. ഏബ്രാഹം റാഫില്‍ ടിക്കറ്റിന്റെ സമ്മാനദാനം നിര്‍വ്വഹിച്ചു. ഡേകെയറിന്റെ പ്രയോജനവും വിശേഷങ്ങളും ഡേകെയര്‍ അംഗം ജോര്‍ജ് പണിക്കര്‍ വിശദീകരിച്ചു. മീഡിയ പ്രവര്‍ത്തകരെ പ്രത്യേകം അഭിവാദ്യം ചെയ്തു. സാബു പാമ്പാടിയും വിനു ന്യൂ ജേര്‍സിയും കലാപരിപാടികള്‍ നിയന്ത്രിച്ചു. വിഭവസമൃദ്ധ സദ്യയും കലാപരിപാടികളും - പരസ്പരം പരിചയപ്പെടുന്നതും, ഓപ്പണ്‍ ഹൗസിനെ, ഗംഭീര വിജയമാക്കി മാറ്റി.

വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടേണ്ട - ഫോണ്‍ നമ്പര്‍: 267-568-2100; 215-760-0447.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.