You are Here : Home / USA News

അന്താരാഷ്‌ട്ര ചെറുകഥ മത്സരത്തില്‍ ഒന്നാം സ്ഥാനം കൊല്ലം തെല്‍മക്ക്‌, എഴുത്തുകാരിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.!

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 04, 2014 09:42 hrs UTC

യു.എസ്‌ മലയാളി.കോം 2013 നില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചെറുകഥ മത്സരത്തില്‍ കൊല്ലം തെല്‍മ റ്റെക്‌സസ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. `മഞ്ഞില്‍ വിരിയുന്ന മഗ്‌നോളിയ' എന്ന ചെറുകഥയ്‌ക്കാണ്‌ തെല്‍മ പുരസ്‌ക്കാരത്തിന്‌ അര്‌ഹയായത്‌.!

`റെഡ്‌ ഇന്ത്യന്‍സ്‌' അഥവാ 'native americans' വിശ്വസിക്കുന്നത്‌ മഞ്ഞില്‍ മഗ്‌നോളിയ വിടര്‍ന്നാല്‍ അവരുടെ സ്വപ്‌നങ്ങള്‍ സാഷത്‌കരിക്കുമെന്നതത്രെ. ഈ തത്വത്തെ ആസ്‌പദമാക്കി കഥയിലെ കണ്ണീരിന്റെ നായിക എല്ലാ ശിശിരങ്ങളിലും ആകാംഷയോടെ കാത്തിരിക്കുന്നു.മഞ്ഞില്‍ മഗ്‌നോളിയ വിടര്‍ന്നെങ്കില്‍?, കണ്ണീരിന്‌ അറുതി വന്നിരുന്നെങ്കില്‍ ?????

നേറ്റീവ്‌ അമേരിക്കന്‍സിന്റെ വിശ്വാസങ്ങള്‍ വെറും അന്തവിശ്വാസങ്ങള്‍ അല്ല എന്ന്‌ തെളിയിച്ചു കൊണ്ട്‌ ഒരു വെല്ലു വിളി എന്ന പോലെ ഒരു ശിശിരത്തിന്റെ അന്ത്യത്തില്‍ അത്‌ സംഭവിക്കുന്നു.!! ഇല കൊഴിഞ്ഞ മഗ്‌നോളിയ ചില്ലകളില്‍ ചിത്രങ്ങള്‍ വരച്ചു രസിക്കുന്ന മഞ്ഞു പാളികളെ തള്ളി നീക്കി, ചില്ലകളില്‍ പൂമൊട്ടുകള്‍ എഴുന്നു നില്‌ക്കുന്നു .!! അവളുടെ കണ്ണീരിനു അറുതി വരുമോ? അവളുടെ സ്വപ്‌നങ്ങള്‍ സാഷത്‌കരിക്കുമോ? എല്ലാ സ്‌ത്രീകളും വായിച്ചിരിക്കേണ്ട ഒരു റെഡ്‌ ഇന്ത്യന്‍ വിശ്വാസത്തിന്റെ കഥ.,, `മഞ്ഞില്‍ വിരിയുന്ന മഗ്‌നോളിയ.'

നിരവധി നോവലുകളും ചെറുകഥകളും എഴുതിക്കൂട്ടിയ കൊല്ലം തെല്‍മ പുരസ്‌ക്കാരങ്ങളുടെ രാജാത്തിയായി മാറിക്കൊണ്ടിരിക്കുന്നു.! ഭാവാത്മകതയും,ക്രിയാത്മകതയും നിറഞ്ഞു തുളുമ്പുന്ന സ്വന്തം ശൈലിയുടെ ഉടമയെന്ന്‌ തെല്‍മയെ വിശേഷിപ്പിക്കാം. അവാര്‍ഡ്‌ ജേതാവായ തെല്‍മയെ വീണ്ടും പുരസ്‌ക്കാരങ്ങള്‍ തേടി എത്തുന്നതില്‍ അത്ഭുതത്തിന്‌ അവകാശമില്ലെന്നുള്ളത്‌ പകല്‍ പോലെ സത്യം!!

തെല്‍മയുടെ മകന്‍ ലാസര്‍ കിഴക്കേടന്‍ ആണ്‌ പ്രചോദനം!! ലാസര്‍ ആംഗല സാഹിത്യത്തില്‍ സജീവമാണ്‌.സ്‌കൂള്‍ വിദ്യാരതി ആയിരിക്കെ 'pearl drops ' എന്ന ചെറുകഥാ സമാഹാരം പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പങ്കെടുത്ത അറുപതോളം മത്സരാര്‍ത്ഥികള്‍ രണ്ടും,മൂന്നും,നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍,; കാനഡ,ഗള്‍ഫ്‌,ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരയിരുന്നു

2014 ഓഗസ്റ്റ്‌ മാസം 15,16,17 തീയതികളില്‍ കോട്ടയത്തെ മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച്‌ നടക്കാനിരിക്കുന്ന `പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍' ദിനത്തില്‍ അവാര്‍ഡ്‌ ദാനച്ചടങ്ങ്‌ നടക്കുന്നതായിരിക്കും.!!

തദവസരത്തില്‍ രാഷ്ട്രീയ കലാ സാംസ്‌ക്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖ മന്ത്രിമാര്‍ ,സാഹിത്യകാരന്മാര്‍,സംഗീതജ്ഞര്‍,ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയ പ്രശസ്‌തരുടെ നിറസാന്നിധ്യം ചടങ്ങുകള്‍ വര്‍ണ്ണാഭാമാകുന്നതുമായിരിക്കും !!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.