You are Here : Home / USA News

സ്‌നേഹസംഗീതം ജൂണ്‍ എട്ടിന്‌ ഷിക്കാഗോയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Saturday, May 31, 2014 06:49 hrs UTC



ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ ധനശേഖരണാര്‍ത്ഥം സുപ്രസിദ്ധ ഗാനസംവിധായകനും, ഗായകനുമായ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ലൈവ്‌ ഓക്കസ്‌ട്രയുടെ അകമ്പടിയോടെ നടത്തുന്ന `സ്‌നേഹസംഗീതം' സ്‌റ്റേജ്‌ ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജൂണ്‍ എട്ടിന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഷിക്കാഗോയിലെ കോപ്പര്‍ നിക്കസ്‌ തീയേറ്ററില്‍ (Coper Nicus Theature, Chicago 1-90 of Laurence) വെച്ചാണ്‌ മെഗാഷോ അരങ്ങേറുന്നത്‌. (മുന്‍ ഗേറ്റ്‌ വേ തീയേറ്റര്‍).

അനുഗ്രഹീത കലാകാരന്‍ സ്റ്റീഫന്‍ ദേവസിക്കു പുറമെ ബിനോയി ചാക്കോ, ജോ കുര്യന്‍, സിസിലി ഏബ്രഹാം, ഇമ്മാനുവേല്‍ ഹെന്റി എന്നീ പ്രമുഖ ഗായകരും, ജോസി ജോസ്‌ (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിഡ്‌ (പെര്‍ക്കഷന്‍), ജോസി ആലപ്പുഴ (ഫ്‌ളൂട്ട്‌/സാക്‌സഫോണ്‍) എന്നീ പ്രഗത്ഭ കലാകാരന്മാരുമാണ്‌ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്‌.

ഡോ. എഡ്വിന്‍ ആന്‍ഡ്‌ ഡോ. എലിസബത്ത്‌ കാച്ചപ്പള്ളി, ഔസേഫ്‌ തോമസ്‌ സി.പി.എ, ഇ.എ (റിലയബിള്‍ ടാക്‌സ്‌ ആന്‍ഡ്‌ അക്കൗണ്ടിംഗ്‌ ഇന്‍ക്‌) Cletdron (Complete LED Solutions) എന്നിവരാണ്‌ പരിപാടിയുടെ ഗ്രാന്റ്‌ സ്‌പോണ്‍സേഴ്‌സ്‌.

ഇന്ത്യയ്‌ക്കുവെളിയില്‍ ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമാണ്‌ ഷിക്കാഗോ (ബെല്‍വുഡ്‌) മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പത്ത്‌ മില്യന്‍ ഡോളര്‍ ചെലവഴിച്ച്‌ അത്യാധുനിക സൗകര്യങ്ങളോടുകൂടി, കേരളത്തനിമയില്‍ പണികഴിപ്പിച്ച അതിമനോഹരവും, വിശാലവുമായ ദേവാലയം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്‌. മാര്‍ ജേക്കബ്‌ അങ്ങാടിയത്താണ്‌ രൂപതയുടെ ബിഷപ്പ്‌. ഫാ. ജോയി ആലപ്പാട്ട്‌ കത്തീഡ്രല്‍ വികാരിയും, ഫാ. റോയി മൂലേച്ചാലില്‍ അസിസ്റ്റന്റ്‌ വികാരിയുമായ ഇടവകയില്‍ 1400ഓളം മലയാളി കുടുംബങ്ങള്‍ അംഗങ്ങളാണ്‌.

സ്‌റ്റേജ്‌ ഷോയുടെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. ജോയി ആലപ്പാട്ട്‌, ഫാ. റോയി മൂലേച്ചാലില്‍ (708 544 7250), ജോണ്‍ കൂള (847 668 5795), ഇമ്മാനുവേല്‍ കുര്യന്‍ (847 826 0144), സിറിയക്‌ തട്ടാരേട്ട്‌ (773 407 4870), മനീഷ്‌ ജോസഫ്‌ (847 387 9384). വെബ്‌സൈറ്റ്‌: www.smchicago.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.