You are Here : Home / USA News

കേരളാ എക്‌സ്‌പ്രസ്‌ മെഗാഷോ മെയ്‌ 16-ന്‌ വെള്ളിയാഴ്‌ച; ഓസ്റ്റിന്‍ നഗരം ഒരുങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 14, 2014 10:18 hrs UTC

ഓസ്റ്റിന്‍: മലയാളികളുടെ പ്രിയ താരങ്ങളായ മുകേഷും, ജഗദീഷും ചേര്‍ന്ന്‌ അമേരിക്കയിലുടനീളം വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്ന കേരളാ എക്‌സ്‌പ്രസ്‌ മെഗാഷോ ആയിരങ്ങളുടെ ആവേശതരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന ഈ പ്രോഗ്രാമിന്‌ ഓസ്റ്റിന്‍ പെര്‍ഫോമിംഗ്‌ ആര്‍ട്ട്‌ ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 16-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ റൗണ്ട്‌ റോക്ക്‌ സി.ഡി ഫല്‌ക്ക്‌സ്‌ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

 

 

കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റേജ്‌ ഷോ എന്ന്‌ പ്രശസ്‌തി നേടിയ ഈ പ്രോഗ്രാമില്‍ പ്രശസ്‌ത സിനിമാ താരങ്ങളായ മുകേഷ്‌, ജഗദീഷ്‌ എന്നിവര്‍ക്കൊപ്പം മീരാ നന്ദന്‍, ഏഷ്യാനെറ്റ്‌ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്‌തി നേടിയ നിരവധി കലാപ്രതിഭകളും, നര്‍ത്തകരും, മിമിക്രി താരങ്ങളും അടങ്ങിയ ഈ മെഗാഷോയുടെ വിജയത്തിനായി മലയാളി സമൂഹം ഒന്നടങ്കം പ്രവര്‍ത്തിച്ചുവരുന്നു. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക്‌ ഏതാനും ടിക്കറ്റുകള്‍ കൂടി ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: 512 949 7300. അല്ലെങ്കില്‍ www.megashow2014.com- എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. സണ്ണി തോമസ്‌ (ഓസ്റ്റിന്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.