തിരുവനന്തപുരം. ഫാ. സിറിയക് മഠത്തില്‍ സി.എം.ഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെട്ടു. ഫാ. സിറിയക് ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂളുകളുടെ പ്രിന്‍സിപ്പലായും, ക്രിസ്തുജ്യോതി കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പലായും, പൂനെ ക്രൈസ്റ്റ് കോളജിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട ്.
അമേരിക്കയിലെ സി.എം.ഐ സഭാംഗങ്ങളുടെ കോര്‍ഡിനേറ്ററായും, പാസ്റ്ററായും സേവനം ചെയ്തുവരുന്നു.
ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ (വികാരി പ്രൊവിന്‍ഷ്യാള്‍), ഫാ. ജയിംസ് മുല്ലശേരി (വിദ്യാഭ്യാസം), ഫാ. ചാക്കോ അക്കാത്തറ (സാമൂഹ്യക്ഷേമം), ഫാ, തോമസ് ചൂളപ്പറമ്പില്‍ (സാമ്പത്തികം), ഫാ. സിറിയക് കൊച്ചുപുര (ഓഡിറ്റര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്തെ സി.എം.ഐ പ്രോവിന്സിന്റെ ആസ്ഥാനത്ത് നടന്ന പ്രൊവന്‍ഷ്യല്‍ സിനാക്സിസാണ് ഇവരെ തെരഞ്ഞെടുത്തത്.
Comments